Jammu & Kashmir latest news National News

ജമ്മു കശ്മീരിൽ ബസ് കനാലിലേക്ക് മറിഞ്ഞ് 19 പേർക്ക് പരിക്ക്


ജമ്മു കശ്മീരിലെ സാംബ ജില്ലയിൽ ബസ് കനാലിലേക്ക് മറിഞ്ഞ് അപകടം. ബസ് റോഡിൽ നിന്ന് തെന്നി കനാലിലേക്ക് വീഴുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ സ്ത്രീകളും കുട്ടികളുമടക്കം പത്തൊമ്പതോളം പേർക്ക് പരുക്കേറ്റു. ചൊവ്വാഴ്ച പുലർച്ചെയാണ് അപകടമുണ്ടായതെന്നാണ് വിവരം.

സമോത്ര ചന്നി മേഖലയിലാണ് അപകടമുണ്ടായത്. ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകട കാരണമെന്ന് അധികൃതർ പറഞ്ഞു. കശ്മീരിലെ ഒരു ഇഷ്ടികച്ചൂളയിൽ ജോലി ചെയ്യുന്നവരും ഇവരുടെ കുടുംബാംഗങ്ങളുമാണ് അപകടത്തിൽ പെട്ടത്. ജോലിക്ക് പോകുന്ന വഴിയാണ് അപകടമുണ്ടായത്.

നാട്ടുകാരും പൊലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. പരിക്കേറ്റവരെ ഗഗ്വാൾ ട്രോമ സെന്ററിലും ഗുരുതരമായി പരിക്കേറ്റവരെ ജമ്മുവിലെ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചതായി അധികൃതർ അറിയിച്ചു.

Related posts

ഫോൺ ഉപയോഗിച്ചത് ചോദ്യം ചെയ്തതിന് മകൻ തലക്കടിച്ച അമ്മ മരിച്ചു

Gayathry Gireesan

തെയ്യം കെട്ടിയ ആൾക്ക് കൂട്ടത്തല്ല്

Akhil

ഹമാസിന്റേത് ഭീകര പ്രവർത്തനം, തരൂർ പറഞ്ഞത് ലോകമറിയുന്ന സത്യം; സുരേഷ് ഗോപി

Akhil

Leave a Comment