Kerala News latest news must read

ഞായറാഴ്ച വരെ രക്ഷയില്ല; സംസ്ഥാനത്ത് 9 ജില്ലകളിൽ ചൂട് കൂടും

സംസ്ഥാനത്ത് ഞായറാഴ്ച്ച വരെ ഒൻപത് ജില്ലകളിൽ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

പാലക്കാട്, കൊല്ലം, പത്തനംതിട്ട, കോട്ടയം, തൃശ്ശൂർ, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ് നൽകി.

പാലക്കാട്, കൊല്ലം ജില്ലകളിൽ ഉയർന്ന താപനില 39°C വരെയും, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ ഉയർന്ന താപനില 38°C വരെയും, തൃശൂരിൽ 37°C വരെയും ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും താപനില ഉയരാൻ സാധ്യതയുണ്ട്.

സാധാരണ രേഖപ്പെടുത്തുന്നതിനേക്കാൾ രണ്ടു മുതൽ നാലു ഡിഗ്രി സെൽഷ്യസ് വരെ താപനില വർധനവ് ഉണ്ടായേക്കാം.

ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകുമെന്നതിനാൽ പൊതുജനങ്ങൾ മുന്നറിയിപ്പുകൾ പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി.

തീപിടുത്തത്തിലുള്ള സാധ്യത നിലനിൽക്കുന്നതിനാൽ ജാഗ്രത പാലിക്കണം.

തെക്കൻ കേരളത്തിലും മധ്യകേരളത്തിലും ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട വേനൽ മഴയ്ക്കും സാധ്യതയുണ്ട്.

ALSO READ:ഡോ. ഷഹനയുടെ ആത്മഹത്യ; പ്രതി റുവൈസിന് മെഡിക്കൽ കോളജിൽ പഠനം തുടരാം

EXCELLENCEGROUPOFCOMPANIES

E24NEWS

ഞായറാഴ്ച വരെ രക്ഷയില്ല; സംസ്ഥാനത്ത് 9 ജില്ലകളിൽ ചൂട് കൂടും

Related posts

ചെന്നൈയിൽ പൊലീസ് ഏറ്റുമുട്ടൽ: രണ്ട് ഗുണ്ടകൾ വെടിയേറ്റ് മരിച്ചു

Akhil

ഒമ്പതാം ക്ലാസ്സുകാരി ഗർഭിണിയായി ; സഹപാടിക്കെതിരെ കേസ്

Akhil

വൈക്കോലിൻ്റെ പണം നൽകിയില്ല ; വയോധികനെ ചുറ്റികക്ക് അടിച്ചു

Gayathry Gireesan

Leave a Comment