ദിവസവും സോഷ്യൽ മീഡിയ നമുക്ക് പരിചയപ്പെടുത്തുന്നത് കൗതുകം നിറഞ്ഞതും രസകരവുമായ നിരവധി വാർത്തകലാണ്. അങ്ങനെ ഏറെ ശ്രദ്ധിക്കപ്പെടുകയാണ് ഒരു പാത്രത്തിന്റെ കഥയാണ് ഇന്ന് പങ്കുവെക്കുന്നത്. ഒരു പാത്രത്തിന് എന്താണിന്ത്ര പ്രത്യേകത എന്നാണ് നിങ്ങൾ ചിന്തിക്കുന്നതെങ്കിൽ, അതിനെ അത്ര നിസാരമായി കാണണ്ട! കാരണം പതിമൂന്ന് കോടി രൂപയ്ക്ക് മുകളിലാണ് ഈ പാത്രം ലേലത്തിൽ വിറ്റുപോയത്.
1980 കളിൽ വളരെ ചെറിയ തുകയ്ക്ക് വാങ്ങിയ ഒരു ചൈനീസ് പാത്രത്തിന്റെ മൂല്യം അടുത്തിടെ മാത്രമാണ് ഉടമ തിരിച്ചറിഞ്ഞത്. വർഷങ്ങളായി ഉപയോഗിക്കാതെ അടുക്കളയുടെ ഒരു മൂലയിൽ കിടന്നിരുന്ന പാത്രത്തിന് നിരവധി പ്രത്യേകതകൾ ഉണ്ട്. 1736 മുതൽ 1795 വരെ നിലനിന്നിരുന്ന ക്വിയാൻലോങ് കാലഘട്ടത്തെ അടയാളപ്പെടുത്തുന്ന ആറോളം ചിഹ്നങ്ങൾ ഈ പാത്രത്തിലുണ്ട്. ക്വിയാൻലോങ് ചക്രവർത്തിയുടെ കൊട്ടാരത്തിലേക്ക് ഉണ്ടാക്കിയതാണ് ഈ പാത്രം എന്നാണ് കരുതപ്പെടുന്നത്. രണ്ടടി ഉയരം വരുന്ന ഈ പാത്രം നീലനിറത്തിലാണ് ഉള്ളത്.
READ ALSO:-ലോകനിലവാരത്തിലേക്ക് കൊല്ലം റെയിൽവേ സ്റ്റേഷൻ; ‘വിമാനത്താവളം പോലെ’
അതേസമയം ഈ പാത്രത്തിൽ കാണുന്ന നീല നിറത്തെ സാക്രിഫൈഡ് ബ്ലു എന്നാണ് വിളിക്കുന്നത്. നീലയും വെള്ളയും നിറങ്ങൾ കലർന്ന ഇത്തരം പാത്രങ്ങൾ വളരെ വിരളമാണെന്നും ഈ പാത്രത്തിൽ വരച്ച് ചേർത്തിരിക്കുന്ന പക്ഷിമൃഗാദികളുടെ ചിഹ്നങ്ങൾ ദീർഘായുസിന്റെയും ഐശ്വര്യത്തിന്റെയും പ്രതീകമാണെന്നും ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു. ഇത്തരം പാത്രങ്ങൾ കിട്ടാനില്ലാത്തതിനാൽ ലേലത്തിൽ ഇവ വലിയ വിലയ്ക്ക് ആണ് വിറ്റ് പോയത്.
നിലവിൽ ഒരു സർജന്റെ ഉടമസ്ഥതയിലായിരുന്ന ഈ പാത്രം അദ്ദേഹം തന്റെ മകന് സമ്മാനമായി നൽകിയതാണ്. എന്നാൽ ഈ പാത്രത്തിന്റെ മൂല്യം തിരിച്ചറിയാതിരുന്ന അയാൾ ഇത് ഇത്രയും കാലം വീട്ടിൽ വെറുതെ വെച്ചിരിക്കുകയായിരുന്നു. പക്ഷെ വർഷങ്ങളുടെ പഴക്കമുള്ള അമൂല്യ വസ്തുക്കളിൽ ഒന്നായിരുന്നു ഈ പാത്രം.