3 വയസുകാരിയായ പെൺകുട്ടിയെ റെയിൽവേ പാളത്തിലേക്ക് തള്ളിയിട്ട 32കാരി പിടിയിൽ. അമേരിക്കയിലെ ഒറിഗണിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ഡിസംബർ 28നു നടന്ന സംഭവത്തിൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. തള്ളിയിട്ട ഉടൻ സമീപത്തുണ്ടായിരുന്ന മറ്റുള്ളവർ പെട്ടെന്ന് കുഞ്ഞിനെ രക്ഷപ്പെടുത്തുകയായിരുന്നു.
അമ്മയ്ക്കൊപ്പം പ്ലാറ്റ്ഫോമിൽ ട്രെയിൻ കാത്തുനിൽക്കുകയായിരുന്നു കുഞ്ഞ്. പെട്ടെന്നാണ് പിന്നിൽ നിന്ന് ബ്രയാല ലേസ് വർക്ക്‌മാൻ എന്ന യുവതി കുട്ടിയെ തള്ളിയിട്ടത്. മുഖമിടിച്ചാണ് കുഞ്ഞ് വീണത്. ഉടൻ തന്നെ അവിടെ ഉണ്ടായിരുന്ന മറ്റ് ആളുകൾ കുഞ്ഞിനെ രക്ഷിച്ചു. ആക്രമണത്തിനു ശേഷം കുട്ടിയ്ക്ക് കടുത്ത തലവേദനയും നെറ്റിയിൽ മുറിവും ഉണ്ടായെന്ന് റിപ്പോർട്ടുകളുണ്ട്.
READ MORE: /https://www.e24newskerala.com/