6-members-of-family-found-dead-in-udaipur
Trending Now

ഉദയ്പൂരിൽ ഒരു കുടുംബത്തിലെ 6 പേർ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

രാജസ്ഥാനിലെ ഉദയ്പൂരിൽ നാല് കുട്ടികളടക്കം ഒരു കുടുംബത്തിലെ ആറ് പേരെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഗോഗുണ്ട നഗരത്തിലെ വീട്ടിലെ മുറിയിൽ നിന്നാണ് ദമ്പതികളുടെയും നാല് കുട്ടികളുടെയും മൃതദേഹങ്ങൾ കണ്ടെടുത്തത്. സ്ത്രീയെയും കുട്ടികളിൽ ഒരാളെയും പരുക്കുകളോടെ തറയിൽ കിടക്കുന്നതായും ബാക്കിയുള്ളവരെ സീലിംഗിൽ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി.

പ്രകാശ് ഗമേതി, ഭാര്യ ദുർഗ ഗമേതി, പ്രായപൂർത്തിയാകാത്ത ഇവരുടെ നാല് കുട്ടികൾ എന്നിവരാണ് മരിച്ചത്. രണ്ട് സഹോദരന്മാരുടെ അടുത്താണ് പ്രകാശിന്റെ താമസം. വീട്ടുകാർ ഗേറ്റ് തുറക്കാത്തതിനെ തുടർന്ന് പ്രകാശിന്റെ സഹോദരൻ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. ഉദയ്പൂർ റൂറൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

READMORE : മംഗളൂരു സ്ഫോടനം; മുഖ്യപ്രതിക്ക് കേരളാ ബന്ധം, പലതവണ സംസ്ഥാനത്തെത്തിയെന്ന് കർണാടക ഡിജിപി

Related posts

പൊതുപ്രവര്‍ത്തകന്‍ ഗിരീഷ് ബാബു മരിച്ചനിലയില്‍; മാസപ്പടി വിവാദത്തിലെ ഹര്‍ജിക്കാരനാണ്

sandeep

മണിപ്പൂരിനെക്കുറിച്ച് പറഞ്ഞതില്‍ മാറ്റമില്ല; തൃശൂർ അതിരൂപതയ്ക്ക് അഭിപ്രായം പറയാൻ അവകാശമുണ്ട്; സുരേഷ് ഗോപി

sandeep

പുതുവർഷത്തിൽ കുറ്റകൃത്യങ്ങൾ നടക്കാതിരിക്കാൻ മൃഗബലി നടത്തി പൊലീസുകാർ; സംഭവം തമിഴ്‌നാട്ടിൽ.

Sree

Leave a Comment