കയ്പമംഗലം: ലൈഫ് ഭവന പദ്ധിയിൽ ആനുകൂല്യം ലഭിക്കുന്നതിനായി പഞ്ചായത്ത് അംഗത്തിന്റെ കയ്യിൽ നിന്നും കൈകൂലി വാങ്ങിയ വിഇഒയെ വിജിലൻസ് അറസ്റ്റു ചെയ്തു. കയ്പമംഗലം വില്ലേജ് ഓഫീസർ വടക്കാഞ്ചേരി സ്വദേശി വിഷ്ണുവാണ് അറസ്റ്റിലായത്. വാർഡിലെ ഗുണഭോക്താക്കളുടെ പരാതിയെ തുടർന്നാണ് പഞ്ചായത്ത് മെമ്പർ വിജിലൻസിൽ പരാതി നൽകിയ ശേഷം വിജിലൻസിന്റെ നിർദേശ പ്രകാരം ഓഫീസർക്ക് കൈകൂലി നൽകിയത്. ഉദ്യോഗസ്ഥനെ വിജിലൻസ് കയ്യോടെ പിടികൂടുകയായിരുന്നു. തൃശ്ശൂർ വിജിലൻസ് ഡിവൈഎസ്പി ജിംഹോളിന്റെ നേതൃത്വതിൽ ആയിരുന്നു പരിശോധന. പരിശോധനയിൽ കൈകൂലിയായി വാങ്ങിയ ആയിരം രൂപ ഉദ്യോഗസ്ഥന്റെ കയ്യിൽ നിന്നും വിജിലൻസ് കണ്ടെത്തി.
READ MORE: https://www.e24newskerala.com/