തൃശൂർ: കോടികളുടെ നിക്ഷേപ തട്ടിപ്പ് നടത്തി മുങ്ങിയ പ്രതികൾക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ്. പോസ്റ്റ് ഓഫീസ് റോഡിലെ പാണഞ്ചേരി ടവറിലുള്ള ധന വ്യവസായ ബാങ്കേഴ്സ് ഉടമ ജോയ് ഡി പാണഞ്ചേരിക്കെതിരെയാണ് തൃശൂർ ഈസ്റ്റ് പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.
തട്ടിപ് നടത്തി കോടികൾ കൈക്കലാക്കിയ ദമ്പതികൾ ഒളിവിലാണ്. കേസ് ജില്ലാ ക്രൈം ബ്രാഞ്ച് ആണ് അന്വേഷിക്കുന്നത്. പ്രതികളെ പിടികൂടുന്നതിൽ തട്ടിപ്പിനിരയായവർ പോലിസെനിതിരെ ആരോപണമുയർത്തിയതിനു പിന്നാലെയാണ് പ്രതികൾക്കായുള്ള ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരിക്കുന്നത്.
15 മുതൽ 18% വരെ പലിശ വാഗദാനം ചെയ്താണ് ദമ്പതികൾ കോടികളുടെ നിക്ഷേപ തട്ടിപ് നടത്തിയത്.തൃശൂർ പോസ്റ്റ് ഓഫീസ് റോഡിലെ ധനവ്യവസായ ബാങ്കേഴ്സ്, ധന വ്യവസായ സ്ഥാപനം എന്നി പേരുകളിലുള്ള സ്വകാര്യ സ്ഥാപനത്തിന്റെ പേരിലായിരുന്നു തട്ടിപ്പ്.
ജോയി ഡി പാണഞ്ചേരി, ഭാര്യ റാണി എന്ന കൊച്ചുറാണി തുടങ്ങിയവരാണ് തട്ടിപ്പ് നടത്തിയത്. ഇരുന്നൂറോളം നിക്ഷേപകരുള്ള സ്വകാര്യ സ്ഥാപനത്തിന്റെ പേര് ഇതിനടക്കം പരാതി നൽകിയതായി പറയുന്നു.
ഒരാഴ്ച്ച മുന്പാണ് ദമ്പതികൾ സ്ഥാപനം പൂട്ടി ഒളിവിൽ പോയത്. കണിമംഗലം സ്വദേശിയുടെ പരാതിയിലാണ് ആദ്യ കേസ് രജിസ്റ്റർ ചെയുന്നത്.വലപ്പാട് സ്റ്റേഷനിൽ ജോയിയുടെ മകൻ ഡേവിഡ് നു എതിരെയും പരാതിയുണ്ട്.
4 മാസം മുൻപ് വരെ കൃത്യമായി മുതലും പലിശയും നൽകി കൂടുതൽ നിക്ഷേപകരെ സ്ഥാപനം ക്ഷണിച്ചിരുന്നു കൂലിപ്പണിക്കാർ മുതൽ സമ്പന്ന വ്യവസായികൾ വരെ ദമ്പതികളുടെ തട്ടിപ്പിന് ഇരയായിട്ടുണ്ട് ഇരയായിട്ടുണ്ട്. ഇപ്പോഴും പുതിയ പരാതികൾ വന്നു കൊണ്ടിരിക്കുകയാണ്.
READ MORE: https://www.e24newskerala.com/