ഐപിഎല്ലിൽ കളിക്കുക എന്നത് ഏതൊരു യുവ ക്രിക്കറ്റ് താരത്തിന്റെയും സ്വപ്നമാണ്. ഇന്ത്യൻ ജേഴ്സി അണിയുക എന്ന സ്വപ്ന സാക്ഷാത്കരിക്കാനുള്ള ഒരു ചവിട്ടുപടിയായി ലീഗിനെ യുവതാരങ്ങൾ കാണുന്നു. ഐപിഎല്ലിൽ കളിച്ചതിന് ശേഷം നിരവധി താരങ്ങൾ ഇന്ത്യയിലേക്ക് എത്തിയിട്ടുണ്ട്. ഐപിഎൽ 2022ൽ മുംബൈ ഇന്ത്യൻസിന് വേണ്ടി അരങ്ങേറ്റം കുറിച്ച കുമാർ കാർത്തികേയയുടെ കടുത്ത പോരാട്ടം ആരെയും വികാരഭരിതരാക്കും. എന്നാൽ ഇത്തവണ അദ്ദേഹം ചർച്ചയിൽ നിറയുന്നത് പ്രകടനം കൊണ്ടല്ല, മറിച്ച് ഒരു ട്വീറ്റ് മൂലമാണ്.
കഴിഞ്ഞ ദിവസം അമ്മയോടൊപ്പം നിൽക്കുന്ന ഒരു ഫോട്ടോ കുമാർ കാർത്തികേയ സിംഗ് തന്റെ ട്വിറ്ററിൽ പങ്കുവച്ചു. “9 വർഷത്തിനും 3 മാസത്തിനും ശേഷമാണ് അമ്മയെ കാണുന്നത്. സന്തോഷത്തിന് അതിരുകളില്ല, വികാരങ്ങൾ പ്രകടിപ്പിക്കാൻ കഴിയുന്നില്ല” എന്ന അടിക്കുറിപ്പോടെയാണ് ട്വീറ്റ്. കുട്ടിക്കാലം മുതൽ ക്രിക്കറ്റ് കളിക്കാൻ കാർത്തികേയ സിംഗ് ഇഷ്ടപ്പെട്ടിരുന്നു. 15-ാം വയസ്സിൽ വീടുവിട്ടിറങ്ങി, പഠിച്ചും എഴുതിയും എന്തെങ്കിലുമൊക്കെ ആകണമെന്ന് യുവാക്കൾ ചിന്തിക്കുന്ന പ്രായം. സ്വന്തം ചെലവുകൾക്കായി അദ്ദേഹം ഒരു ഫാക്ടറിയിൽ കൂലിപ്പണി ചെയ്തു. ക്രിക്കറ്റ് സ്വപ്നങ്ങൾക്ക് വേണ്ടി അദ്ദേഹം കഠിനമായി പ്രയത്നിച്ചു.
READ ALSO: https://www.e24newskerala.com/special/girl-with-neck-bent-at-90-degrees-treated-successfully/