മത്സരത്തിൻ്റെ ആദ്യ പകുതി ഗോൾ രഹിതമായിരുന്നു. 52ആം മിനിട്ടിൽ ജർമനി ആദ്യ ഗോളടിച്ചു. ഹാരി മക്വയറിൻ്റെ ഒരു പിഴവിൽ നിന്ന് ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച ഗുണ്ടൊഗാൻ ജർമനിക്ക് ലീഡ് നൽകി. 67ആം മിനിട്ടിൽ കായ് ഹാവെർട്സ് കൂടി ജർമനിക്കായി ഗോൾ നേടി. രണ്ട് ഗോളിനു പിന്നിലായ ഇംഗ്ലണ്ട് 71ആം മിനിട്ടിൽ ലൂക് ഷായിലൂടെ ഒരു ഗോൾ തിരിച്ചടിച്ചു. 75ആം മിനിട്ടിൽ മേസൻ മൗണ്ട് കൂടി ലക്ഷ്യം ഭേദിച്ചതോടെ ഇംഗ്ലണ്ട് കളിയിൽ സമനില പിടിച്ചു. 83ആം മിനിട്ടിൽ ലഭിച്ച പെനാൽറ്റി ഹാരി കെയ്ൻ ലക്ഷ്യത്തിലെത്തിച്ചതോടെ മത്സരത്തിൽ ഇംഗ്ലണ്ട് ആദ്യമായി ലീഡെടുത്തു. എന്നാൽ, 87ആം മിനിട്ടിൽ കായ് ഹാവേർട്സ് തൻ്റെ രണ്ടാം ഗോൾ നേടി ജർമനിക്ക് സമനില സമ്മാനിക്കുകയായിരുന്നു.
യുവേഫ നേഷൻസ് ലീഗിൽ രണ്ട് ഗോളുകൾക്ക് പിന്നിൽ നിന്ന ശേഷം ലീഡെടുത്ത് ഒടുവിൽ ജർമനിയോട് സമനില വഴങ്ങി ഇംഗ്ലണ്ട്. ഇംഗ്ലണ്ടിലെ വെംബ്ലി സ്റ്റേഡിയത്തിലാണ് ഏറെ ആവേശം നിറഞ്ഞ മത്സരം നടന്നത്. അടിയും തിരിച്ചടിയും കണ്ട മത്സരത്തിൽ 3-3 എന്ന സ്കോറിന് ഇരു ടീമുകളും സമനിലയിൽ പിരിയുകയായിരുന്നു.
READMORE :രാത്രിയിൽ സ്ത്രീകൾ മാത്രമുളള വീടുകളിലെത്തി നഗ്നതാ പ്രദർശനം; യുവാവ് അറസ്റ്റിൽhttps://www.e24newskerala.com/kerala-news/display-of-nudity-towards-women-youth-arrested/