food bill gst tax latest news
National News Special

ഹോട്ടൽ ബില്ലിൽ സർവീസ് ചാർജ് ഈടാക്കിയിട്ടുണ്ടെങ്കിൽ പരാതിപ്പെടാം:കേന്ദ്ര സർക്കാർ

റസ്റ്റോറന്റ് ബില്ലിൽ ഉപഭോക്താക്കളിൽ നിന്ന് സർവീസ് ചാർജ് ഈടാക്കുന്നതിനെതിരെ കേന്ദ്ര സർക്കാർ. സേവനത്തിന് പണം നൽകണോ വേണ്ടയോ എന്നത് ഉപഭോക്താവിന്റെ വിവേചനാധികാരമാണെന്ന് ഉപഭോക്തൃകാര്യ വകുപ്പ് ചൂണ്ടിക്കാട്ടി.

2017 ൽ സർവീസ് ചാർജിനെതിരെ ഉത്തരവ് ഇറക്കിയിട്ടുണ്ട്. മെനു കാർഡിലെ വിലയും നികുതിയുമല്ലാതെ ഉപഭോക്താവിൽ നിന്ന് മറ്റൊരു ചാർജും അവരുടെ സമ്മതമില്ലാതെ ഈടാക്കുന്നത് ഉപഭോക്തൃ സംരക്ഷണ നിയമത്തിന്റെ ലംഘനമാണെന്ന് 2017 ഏപ്രിലിൽ ഇറക്കിയ ഉത്തരവിൽ പറയുന്നു.

ഭക്ഷണശാലകൾ സർവീസ് ചാർജ് ഈടാക്കിയാൽ ഉപഭോക്താക്കൾക്ക് കൺസ്യൂമർ കോടതിയെ സമീപിക്കാം. മറ്റ് പേരുകളിലും ഈ പണം ഈടാക്കാൻ പാടില്ലെന്ന് കേന്ദ്ര സർക്കാർ ചൂണ്ടിക്കാട്ടി ( central govt against hotel service charge ).

Related posts

അടിയന്തരമായി തിരുവനന്തപുരത്ത് എത്തണം; യാത്രയ്ക്ക് 108 ആംബുലൻസിൽ യുവാവിന്റ സുഖയാത്ര, അറസ്റ്റ്……

Clinton

ഇന്ത്യ-യു.എസ്‌ ബന്ധം ചന്ദ്രനിലേക്കും അതിനപ്പുറത്തേക്കും പോകും: ജയശങ്കർ

Gayathry Gireesan

ഇനി കത്തിനോടൊപ്പം ഒരു ചായയും ആയാലോ..? രാജ്യത്ത് തപാല്‍ വകുപ്പിന്റെ ആദ്യത്തെ കഫേ…

Sree

Leave a Comment