Newyear politics

ഐക്യവും സമാധാനവും നിലനിൽക്കണം; ലോകമെങ്ങുമുള്ള മലയാളികള്‍ക്ക് പുതുവത്സര ആശംസ നേര്‍ന്ന് മുഖ്യമന്ത്രി.

ലോകമെങ്ങുമുള്ള മലയാളികള്‍ക്ക് പുതുവത്സര ആശംസ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സമത്വവും സൗഹാര്‍ദ്ദവും പുരോഗതിയും പുലരുന്ന പുതുവർഷത്തെ പ്രതീക്ഷിക്കാം. ഐക്യത്തിനും സമാധാനത്തിനും ഭംഗം വരുത്താൻ ശ്രമിക്കുന്ന പ്രതിലോമ ശക്തികളെ കൂട്ടായി ഒറ്റപ്പെടുത്തേണ്ടതുണ്ടെന്നും അതിനായി കൂടുതൽ കരുത്തോടെ ഒരുമിച്ച് നീങ്ങാമെന്നും മുഖ്യമന്ത്രി പറഞ്ഞു.(pinarayi vijayan newyear wish kerala 2023).

‘ലോകം പുതിയ വർഷത്തെ വരവേൽക്കാൻ തയ്യാറെടുക്കുകയാണ്. സമത്വവും സൗഹാര്‍ദ്ദവും പുരോഗതിയും പുലരുന്ന പുതുവർഷത്തെ കുറിച്ചുള്ള പ്രതീക്ഷകൾ നമുക്ക് ഈ വേളയിൽ പങ്കുവെയ്ക്കാം. ഐക്യവും സമാധാനവും നിലനിൽക്കുന്ന നാടാണ് നമ്മുടേത് . അതിന് ഭംഗംവരുത്താൻ ശ്രമിക്കുന്ന പ്രതിലോമ ശക്തികളെ കൂട്ടായി ഒറ്റപ്പെടുത്തേണ്ടതുണ്ട്. അതിനായി കൂടുതൽ കരുത്തോടെ ഒരുമിച്ച്.

കൊവിഡിന്റെ പുതിയ വകഭേദം ഭീഷണി ഉയർത്തി മുന്നിലുണ്ട്. ഈ വകഭേദത്തിന് വലിയ വ്യാപനശേഷി ഉണ്ടെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. പുതുവർഷത്തെ വരവേൽക്കുന്നതിനായുള്ള ആഘോഷങ്ങൾക്കിടയിലും രോഗപ്പകർച്ച ഉണ്ടാവാതിരിക്കാനുള്ള ജാഗ്രത ഏവരും പുലർത്തണം . കരുതലോടെ നമുക്ക് ആഘോഷങ്ങളിൽ പങ്കുചേരാം. ഏവർക്കും പുതുവത്സരാശംസകൾ’ മുഖ്യമന്ത്രി പറഞ്ഞു.

Related posts

കെപിസിസി ഭാരവാഹികളുടെയും ഡിസിസി പ്രസിഡൻ്റുമാരുടെയും യോഗം ഉടൻ തുടങ്ങും

Gayathry Gireesan

മധ്യപ്രദേശിലെ സ്ഥാനാർഥി നിർണയം ; കോൺഗ്രസ് തിരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന്

Gayathry Gireesan

ധനമന്ത്രി നിർമല സീതാരാമൻ ആശുപത്രി വിട്ടു.

Sree

Leave a Comment