politics trending news Trending Now

സോണിയ ഗാന്ധിയെ ഡൽഹി ഗംഗാ റാം ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മുൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ഡൽഹിയിലെ സർ ഗംഗാറാം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പതിവ് പരിശോധനയ്ക്കാണ് സോണിയയെ പ്രവേശിപ്പിച്ചതെന്ന് വൃത്തങ്ങൾ അറിയിച്ചു. ശൈത്യകാലത്ത് ചെറിയ അസ്വസ്ഥത അനുഭവപ്പെടുകയും തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.

രാഹുൽ ഗാന്ധി ഇന്ന് വൈകിട്ട് ഡൽഹിയിലെത്തി അമ്മയെ കാണുമെന്ന് വൃത്തങ്ങൾ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ ഡൽഹിയിലെത്തിയ ഭാരത് ജോഡോ യാത്രയിൽ സോണിയ ഗാന്ധിയും പങ്കെടുത്തിരുന്നു. ജൂൺ 12 ന് കൊവിഡ് സങ്കീർണതകളോടെ പ്രവേശിപ്പിക്കപ്പെട്ട സോണിയയെ 2022 ജൂൺ 18 ന് ഇതേ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തിരുന്നു. കഴിഞ്ഞ വർഷം രണ്ട് തവണ സോണിയക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

Related posts

പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് ഇന്ന് കെഎസ്‌യുവിൻ്റെ വിദ്യാഭ്യാസ ബന്ദ്

sandeep

കൊൽക്കത്തയിൽ വൻ തീപിടിത്തം.

Sree

‘സുരേഷ് ഗോപിയുടെത് നല്ല പൊതുപ്രവര്‍ത്തകന് ചേര്‍ന്ന പ്രവര്‍ത്തിയല്ല’; മാധ്യമപ്രവര്‍ത്തകക്ക് പിന്തുണയുമായി വനിതാലീഗ്

sandeep

Leave a Comment