ശ്രീലങ്കയെ ബാധിച്ചിരിക്കുന്നത് സാമ്പത്തിക മഹാമാരിയെന്ന് മുൻ ശ്രീലങ്കൻ പ്രവിശ്യ മുഖ്യമന്ത്രി വരദരാജ പെരുമാൾ പറഞ്ഞു. ശ്രീലങ്കയിലെ പ്രതിസന്ധികൾക്ക് കാരണം മാറി മാറി വരുന്ന സർക്കാരുകൾ പിന്തുടർന്ന തെറ്റായ രീതി. അനാവശ്യ ചെലവുകൾ കൂടുതലായിരുന്നു, വരുമാനം കുറഞ്ഞെന്നും അദ്ദേഹം പറഞ്ഞു. ശ്രീലങ്കയിലെ വടക്ക് കിഴക്കൻ പ്രവിശ്യ മുൻ മുഖ്യമന്ത്രിയാണ് വരദരാജ പെരുമാൾ. കടംവാങ്ങി പ്രതിസന്ധി പരിഹരിക്കാൻ സാധിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രശ്നങ്ങൾ പരിഹരിക്കപ്പെടണമെങ്കിൽ അധികാര വികേന്ദ്രികരണം നടപ്പാക്കണം. തമീഴ് സമൂഹത്തിന്റെ വിശ്വാസം ആർജിക്കാൻ നടപടി വേണം. രാജ് പക്സേ കുടുംബം മാറിയത് കൊണ്ട് പ്രതിസന്ധി പരിഹരിക്കപ്പെടില്ലെന്നും അദ്ദേഹം.
അതിനിടെ, ഭക്ഷണ ക്ഷാമവും വിലക്കയറ്റവും തൊഴിലില്ലായ്മയും രൂക്ഷമായതോടെ ശ്രീലങ്കയിൽ നിന്ന് ജനങ്ങൾ അഭയാർഥികളായി ഇന്ത്യയിലേക്ക് എത്തിത്തുടങ്ങി. പെട്രോൾ വാങ്ങാൻ ക്യൂനിന്ന മൂന്നു പേർ കഴിഞ്ഞ ദിവസങ്ങളിൽ കുഴഞ്ഞുവീണു മരിച്ചിരുന്നു. വാക്കുതർക്കത്തെ തുടർന്നുണ്ടായ കത്തിക്കുത്തിൽ ഒരു ചെറുപ്പക്കാരനും കഴിഞ്ഞ ദിവസം മരിച്ചിരുന്നു. ഇതോടെയാണ് പെട്രോള്‍ വിതരണം ഏകോപിപ്പിക്കുന്നതിന് സൈന്യത്തെ നിയോഗിക്കാൻ സർക്കാർ തീരുമാനിച്ചത്.
സാമ്പത്തിക പ്രതിസന്ധി കാരണം ദുരിതത്തിലായ ശ്രീലങ്കക്കാര്‍ കൂട്ടത്തോടെ രക്ഷാ കേന്ദ്രം തിരയുകയാണ്. ലങ്കയിലെ തമിഴ് വംശജര്‍ കടല്‍ വഴി തമിഴ്‌നാട്ടിലേക്ക് എത്തുന്നുണ്ട്. തീരസേന ചിലരെ പിടികൂടി. ഇവരില്‍ നിന്ന് ലഭിച്ച വിവരം വളരെ ഞെട്ടിപ്പിക്കുന്നതാണ്. മനുഷ്യക്കടത്ത് സംഘങ്ങള്‍ ശ്രീലങ്കയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്ത്യയിലെത്തിക്കാന്‍ പണം ചോദിക്കുകയാണവര്‍. പലരും പണം കൊടുത്ത് ഊഴം കാത്തിരിക്കുകയാണ്. യാത്രയും വളരെ ദുസ്സഹം.
കേരള തീരത്ത് എത്തി ബോട്ട് സംഘടിപ്പിച്ച ശേഷം പാകിസ്ഥാനിലേക്ക് പോകാനാണ് ശ്രീലങ്കന്‍ സംഘത്തിന്റെ നീക്കമെന്നാണ് സൂചന. ഇതോടെ കോസ്റ്റല്‍ പൊലീസ് ഉള്‍പ്പടെയുള്ള സംഘം കടലും തീരവും അരിച്ച്‌പെറുക്കുകയാണ്. അഴിക്കല്‍ മുതല്‍ കാപ്പില്‍ വരെ കൊല്ലം കോസ്റ്റല്‍ പൊലീസിന്റെ രണ്ട് ബോട്ടുകളില്‍ നിരീക്ഷണം ശക്തമാക്കുകയാണ്. കൂടാതെ കടലിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടുകളും നിരീക്ഷിച്ച് വരികയാണ്.