കനത്ത ചൂടിൽ വെന്തുരുകി ഉത്തരേന്ത്യ .ഉഷ്ണതരംഗം രൂക്ഷമാകുന്ന ഡൽഹി ,രാജസ്ഥാൻ അടക്കമുള്ള സംസ്ഥാനങ്ങളിൽ താപനില റെക്കോർഡ് കടന്നേക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.ഓറഞ്ച്, യെല്ലോ അലർട്ടിലാണ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ .
12 വർഷത്തിനിടയിൽ രേഖപ്പെടുത്തുന്ന ഏറ്റവും കനത്ത ചൂടിലാണ് ഡൽഹി. 44 ഡിഗ്രി സെൽഷ്യസ് വരെ എത്തി ഇന്നത്തെ താപനില. 2010 ൽ 43.7 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിതാണ് ഏപ്രിൽ മാസത്തെ ഇതുവരെയുളള റെക്കോർഡ് ചൂട്. ഉച്ച സമയങ്ങളിൽ ആളുകൾ പുറത്തിറങ്ങുന്നത് കുറയ്ക്കണമെന്നാണ് നിർദേശം.
ചൂട് കനത്തതോടെ യെല്ലോ അലേർട്ടിലാണ് ഡൽഹി .ഡൽഹിയിൽ ഈ ആഴ്ച മുഴുവൻ പൊടിക്കാറ്റും , ഉഷ്ണതരംഗവും അനുഭവപ്പെടും. രാജസ്ഥാൻ, മധ്യപ്രദേശ്, മഹാരാഷ്ട്രയിലെ വിദർഭ മേഖലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു.രണ്ട് ഡിഗ്രി വരെ ഉയർന്ന് അടുത്ത നാലു ദിവസം കൂടി ചൂട് കനക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
മെയ് മൂന്നിന് ശേഷം മഴ ലഭിച്ചേക്കും. പഞ്ചാബ്, ഹരിയാന, ഒഡീഷ , ഉത്തർപ്രദേശ് സംസ്ഥാനങ്ങളിലും ചൂട് അതിശക്തമാണ്.വിവിധ സംസ്ഥാനങ്ങളിൽ സ്‌കൂളുകൾക്ക് അവധിയും പ്രഖ്യാപിച്ചു.
2 comments
[…] […]
[…] അപൂർവ നേട്ടം കൈവരിച്ചിരിക്കുകയാണ് പശ്ചിമ ബംഗാൾ. 75.6 ശതമാനം കുടുംബങ്ങൾക്കും സൈക്കിൾ […]