പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ഇന്ന് ; ഡല്‍ഹിയില്‍ കനത്ത സുരക്ഷ
Kerala Government flash news latest news National News

പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ഇന്ന് ; ഡല്‍ഹിയില്‍ കനത്ത സുരക്ഷ

ഉദ്ഘാടനത്തിന് മുന്നോടിയായി പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് ചുറ്റും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

രാജ്യത്തെ പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ഇന്ന്. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഉദ്ഘാടനം നിര്‍വ്വഹിക്കുക. രാവിലെ 8.30 നും 9 നും ഇടയില്‍ പുതിയ പാര്‍ലമെന്റിന്റെ ലോക്സഭാ ചേംബറില്‍ ചെങ്കോല്‍ സ്ഥാപിക്കും. നീതി എന്നര്‍ഥമുള്ള ‘സെമ്മൈ’ എന്ന തമിഴ് വാക്കില്‍ നിന്നാണ് ചെങ്കോല്‍ എന്ന പേര് ലഭിച്ചത്. സ്വാതന്ത്ര്യത്തിന്റെ ചരിത്രപരമായ പ്രതീകമാണ് ഈ ചെങ്കോല്‍. ബ്രിട്ടീഷുകാരില്‍ നിന്ന് ഇന്ത്യക്കാര്‍ക്ക് അധികാരം കൈമാറുന്നതിനെയാണ് ഇത് സൂചിപ്പിക്കുന്നത്. 

അതേസമയം, കോണ്‍ഗ്രസ്, ശിവസേന (യുബിടി), എഎപി, തൃണമൂല്‍ കോണ്‍ഗ്രസ് (ടിഎംസി), ജനതാദള്‍ (യുണൈറ്റഡ്) എന്നിവയുള്‍പ്പെടെ ഇരുപതോളം പ്രതിപക്ഷ പാര്‍ട്ടികള്‍ ചടങ്ങ് ബഹിഷ്‌കരിക്കും. ഉദ്ഘാടനത്തിന് മുന്നോടിയായി പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് ചുറ്റും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. എഴുപതിലധികം പോലീസുകാരെ വിന്യസിച്ചിട്ടുണ്ടെന്ന് ഡല്‍ഹി പോലീസ് സ്പെഷ്യല്‍ സിപി ദീപേന്ദര്‍ പഥക് പറഞ്ഞു. 

പ്രധാനമന്ത്രി മോദിയും ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയും ചേര്‍ന്ന് പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിനായുള്ള പൂജ ആരംഭിച്ചു. ഒരു മണിക്കൂറോളം പൂജാ ചടങ്ങുകള്‍ തുടരും. പൂജയ്ക്ക് ശേഷം പ്രധാനമന്ത്രി ‘ചെങ്കോല്‍’ സ്വീകരിച്ച് പുതിയ പാര്‍ലമെന്റില്‍ സ്ഥാപിക്കും.

READ MORE | FACEBOOK

Related posts

വിദ്യാർത്ഥിനിയുമായി പ്രണയം, അധ്യാപിക ലിംഗമാറ്റം നടത്തി പുരുഷനായി; ഒടുവിൽ വിവാഹം

Editor

നേപ്പാൾ വിമാന ദുരന്തം; ഇതുവരെ 68 മരണം, ബ്ലാക്ക് ബോക്സ് കണ്ടെത്തി.

Sree

താളംതെറ്റി ട്രെയിന്‍ ഷെഡ്യൂള്‍; നിരവധി ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വഴിതിരിച്ചുവിട്ടു

Sree

Leave a Comment