death latest latest news USA

യുഎസിലെ മലയാളി കുടുംബത്തിൻ്റെ മരണം; മൃതദേഹത്തിൽ വെടിയേറ്റ പാടുകൾ ; മരണത്തിൽ ദുരൂഹത

യുഎസിലെ നാലംഗ മലയാളി കുടുംബത്തിൻ്റെ മരണത്തിൽ ദുരൂഹത. മൃതദേഹത്തിൽ വെടിയേറ്റ പാടുകൾ കണ്ടതോടെയാണ് ദുരൂഹതക്ക് സാധ്യത കൂടിയത്. അപകട മരണം എന്ന നിലയിലാണ് ഇന്നലെ വാർത്തകൾ പുറത്തുവന്നിരുന്നത്.

ഇവരുടെ മൃതദേഹം ബാത്രൂമിലെ ബാത്ത് ടബ്ബിന് അടുത്ത് നിന്നാണ് കണ്ടെത്തിയത്. ഇരുവരുടെയും ദേഹത്ത് വെടിയേറ്റത്തിൻ്റെ പാടുകൾ ഉണ്ടായിരുന്നു. ഇതൊരു ആത്മഹത്യ കൊലപാതകം എന്ന രീതിയിലാണ് പോലീസ് അന്വേഷിക്കുന്നത്.

ഭർത്താവ് ഭാര്യയെ വെടിവച്ചതിനുശേഷം ആത്മഹത്യ ചെയ്തതാവാം എന്നാണ് പോലീസ് അനൗധ്യോതികമായി നൽകുന്ന വിവരം. ഇരുവരും തമ്മിൽ പ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ലെന്നാണ് അയൽക്കാരുടെ മൊഴി. എന്നാൽ ഇരുവരും 2016ൽ വിവാഹമോചനത്തിന് ശ്രമിച്ചിരുന്നതായി വിവരങ്ങൾ പുറത്തുവന്നു. ഇവർ തമ്മിൽ പ്രശ്നങ്ങൾ നിലനിന്നിരുന്നു എന്നും സംശയിക്കുന്നുണ്ട്.

ഇവരുടെ ആൺമക്കളുടെ മൃതദേഹം തൊട്ടടുത്ത മുറിയിൽ നിന്നും കണ്ടെടുത്തു. കുട്ടികളുടെ മരണകാരണം വ്യക്തമല്ല. വിഷം ചെന്ന് മരിച്ചതാണെന്നുള്ള പ്രാഥമിക വിവരം പോലീസ് നൽകുന്നുണ്ട്. പക്ഷെ പോസ്റ്റുമോർട്ടം കഴിഞ്ഞതിനു ശേഷം മാത്രമേ ഇക്കാര്യം സ്ഥിതീകരിക്കാൻ സാധിക്കുകയുള്ളു. വിശദമായ അന്വേഷണം പോലീസ് ആരംഭിച്ചു.

E24 News Kerala

Updated News Click Here

 യുഎസിലെ  മലയാളി കുടുംബത്തിൻ്റെ മരണം

Related posts

എയർഹോസ്റ്റസിനെ കൊന്ന കേസിലെ പ്രതി ലോക്കപ്പിനുള്ളിൽ മരിച്ച നിലയിൽ

Akhil

കായിക മേളയിൽ പങ്കെടുത്ത് മടങ്ങിയ വിദ്യാർത്ഥി ദേഹാസ്വാസ്ത്യത്തെ തുടർന്ന് മരിച്ചു; പോസ്റ്റ് കോവിഡ് പ്രശ്നങ്ങളും ഉണ്ടായിരുന്നു

Gayathry Gireesan

‘സ്കൂളിൽ ക്രിസ്തീയ പ്രാർത്ഥന ചൊല്ലി’; പ്രിൻസിപ്പലിനെ വളഞ്ഞിട്ട് തല്ലി ബജ്‌റംഗ്ദള്‍ പ്രവർത്തകർ

Akhil

Leave a Comment