latest trending news World News

ലോകത്തിലെ ഏറ്റവും വലിയ ക്രൂസ് കപ്പൽ; ‘ഐക്കൺ ഓഫ് ദി സീസ്’ അടുത്തവർഷം കന്നിയാത്രയ്ക്ക് ഒരുങ്ങുന്നു

യാത്രകളെ ആസ്വദിക്കാത്തവരായി ആരും ഉണ്ടാവില്ല എന്ന് തന്നെ പറയാം. നിങ്ങൾ ഒരു ആഡംബരപൂർണ്ണമായ കപ്പൽ യാത്ര സ്വപ്നം കാണുകയാണെങ്കിൽ അത് യാഥാർത്ഥ്യമാക്കാനൊരുങ്ങുകയാണ് ‘ഐക്കൺ ഓഫ് ദി സീസ്’. ലോകത്തിലെ ഏറ്റവും വലിയ ക്രൂയിസ് കപ്പലാണ് ഇത്. അടുത്തവർഷം ജനുവരിയിൽ ഇത് കന്നിയോട്ടത്തിന് ഒരുങ്ങുകയാണ് എന്നാണ് റിപ്പോർട്ട്. ഏകദേശം 1,200 അടി (366 മീറ്റർ) നീളവും 19- 20 നിലകളുമുള്ള ഈ കപ്പലിൽ ഒരേ സമയം 5,610 അതിഥികൾക്കും 2,350 ജീവനക്കാർക്കും യാത്ര ചെയ്യാനും സാധിക്കും. ആഡംബര പൂർണമായ ഒരിക്കലും മറക്കാനാവാത്ത ഒരു യാത്രാ അനുഭവം ഇത് യാത്രക്കാർക്ക് നൽകുമെന്നതിൽ സംശയമില്ല

ഇവരുടെ ഔദ്യോഗിക വെബ്സൈറ്റിൽ നൽകിയിരിക്കുന്ന വിവരങ്ങൾ അനുസരിച്ച് ഫ്ലോറിഡയിലെ മിയാമിയിൽ നിന്നാണ് യാത്ര ആരംഭിക്കുക. 7 രാത്രികൾ നീളുന്ന യാത്ര വെസ്റ്റേൺ കരീബിയനിൽ നിന്ന് പുറപ്പെടുന്നത് വരെയുള്ള യാത്രാ ചെലവ് ഏകദേശം 1,851 ഡോളർ മുതൽ 1.913 ഡോളർ വരെ ആണ് . അതായത് ഇന്ത്യൻ രൂപ 1,55,145 മുതൽ 2,05,003 രൂപ വരെ ഒരാൾക്ക് ചിലവ് ആകാം . കൂടാതെ സീസൺ അനുസരിച്ച് ഈ തുകയിൽ വ്യത്യാസങ്ങളും ഉണ്ടാകും .യാത്രയെ ഏറെ ആവേശപൂർണ്ണമാക്കുന്ന ആഡംബരപൂർണ്ണമായ സൗകര്യങ്ങളാണ് കപ്പലിൽ യാത്രക്കാർക്ക് ഒരുക്കിയിരിക്കുന്നത്.

ആറ് ലോക റെക്കോർഡ് സ്ലൈഡുകളുള്ള ഏറ്റവും വലിയ മറൈൻ വാട്ടർപാർക്കും ഈ സൗകര്യങ്ങളിൽ ഉൾപ്പെടുന്നു എന്നും ഇവർ അവകാശപ്പെടുന്നു. വാട്ടർ പാർക്കുകളിലോ സാഹസിക കായിക വിനോദങ്ങളിലോ അധികം താല്പര്യമില്ലാത്തവർക്ക് 19 നിലകളിലായി പുതിയൊരു കാഴ്ച തന്നെ കപ്പൽ നൽകും. ഇതിൽ ആക്‌റ്റിവിറ്റി സെന്ററുകൾ, ലൈവ് മ്യൂസിക് വേദികൾ, കൂടാതെ മുമ്പെങ്ങുമില്ലാത്തവിധം വിശ്രമിക്കുന്നതിനുള്ള എല്ലാ സൗകര്യങ്ങളും യാത്രക്കാരന് ഒരുക്കിയിട്ടുണ്ട്.

അതിമനോഹരമായ പ്രകൃതി ദൃശ്യങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ട്രേഡ് മാർക്ക് പൂൾ ഇതിന്റെ മറ്റൊരു പ്രത്യേകതയാണ്. അതേസമയം, ടൈറ്റാനിക്കുമായി ഏറെ സാമ്യതകൾ ഉള്ളതുകൊണ്ടുതന്നെ ട്വിറ്ററിൽ അടക്കം ഭീമാകാരമായ ഈ കപ്പലിനെ കുറിച്ച് നിരവധി ചർച്ചകളാണ് നടക്കുന്നത്. നിരവധി സംശയങ്ങൾ ആളുകൾ പങ്കുവെക്കുന്നുണ്ടെങ്കിലും ഇതൊരു മികച്ച കാഴ്ചാ അനുഭവം തന്നെയായിരിക്കും എന്നതിൽ ആളുകൾക്ക് സംശയമില്ല.

Related posts

കമ്പമലയിൽ എത്തിയ മാവോയിസ്റ്റുകൾക്കായി ഹെലികോപ്റ്ററിൽ തിരച്ചിൽ

Gayathry Gireesan

‘ഞാന്‍ ആര്‍എസ്‌എസിനെ സല്യൂട്ട് ചെയ്യുന്നു, ഭാരതം ഗാനമായാൽ അതിലെ രാഗമാണ് സ്വയംസേവകർ’: ശങ്കര്‍ മഹാദേവന്‍

Akhil

സഹോദരിയെ കുത്തി വീഴ്ത്തി സഹോദരൻ ജീവൻ ഒടുക്കി; വിവരമറിഞ്ഞ പിതാവ് മനോവിഷമത്തിൽ മരിച്ചു

Akhil

Leave a Comment