latest National News

മഹാരാഷ്ട്രയിലെ റായ്ഗഡിലെ മണ്ണിടിച്ചിലില്‍ 16 മരണം; 50 ഓളം വീടുകള്‍ മണ്ണിനടിയില്‍

മഹാരാഷ്ട്രയിലെ റായ്ഗഡിലുണ്ടായ മണ്ണിടിച്ചിലില്‍ തിരച്ചില്‍ പുരോഗമിക്കുന്നു. ദുരന്തത്തില്‍ ഇതുവരെ 16 പേര്‍ മരിച്ചു. 23 പേരെ രക്ഷപെടുത്തി. ബുധനാഴ്ച രാത്രി പത്തരയോടെയാണ് റായ്ഗഡിലെ ഇര്‍ഷല്‍വാഡി ഗ്രാമത്തില്‍ മണ്ണിടിച്ചില്‍ ഉണ്ടായത്.

50 ഓളം വീടുകള്‍ മണ്ണിനടിയിലായി. നൂറോളം പേരാണ് അപകടത്തില്‍പ്പെട്ടത്. ദേശീയ ദുരന്തനിവാരണസേനയുടെ നേതൃത്വത്തില്‍ ഡോഗ് സ്‌കോഡിന്റെ സഹായത്തോടെ തിരച്ചില്‍ പുരോഗമിക്കുകയാണ്. റായ്ഗഡില്‍ കനത്ത മഴ തുടരുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം തിരിച്ചടിയായി. മണ്ണിടിച്ചില്‍ ഭീഷണി ഇപ്പോഴും മേഖലയില്‍ നിലനില്‍ക്കുന്നുണ്ട്.

അപകട സ്ഥലം മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ സന്ദര്‍ശിച്ച് മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചു. റായ്ഗഡ് കൂടാതെ, താനെ, പാല്‍ഘഡ് ജില്ലകള്‍ റെഡ് അലര്‍ട്ടിലാണ്. മുംബൈയില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു.

Related posts

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ്; കെ സുരേന്ദ്രന്‍ കോടതിയിൽ ഹാജരായി

Akhil

യുഎഇ പ്രസിഡന്റ് അന്തരിച്ചു

Sree

വിമാനയാത്ര നിരക്ക് വർധന തീരുമാനിക്കാൻ വ്യവസ്ഥ വേണമെന്ന് ഹൈക്കോടതി

Gayathry Gireesan

Leave a Comment