latest World News

ഇന്ന് വേള്‍ഡ് വൈഡ് വെബ് ദിനം; 1989 മുതല്‍ 2023 വരെയുള്ള നാള്‍വഴികളിലൂടെ

ഇന്ന് വേള്‍ഡ് വൈഡ് വെബ് ദിനം. ലോകമെമ്പാടുമുള്ളവര്‍ വേള്‍ഡ് വൈഡ് വെബ് ദിനമായി ആചരിക്കുന്ന ദിവസമാണ് ആഗസ്റ്റ് 1. ഇന്റര്‍നെറ്റിന്റെ സ്ഥാപകന്‍ കൂടിയായ ടിം ബെര്‍ണേഴ്‌സ് ലീയെ ആദരവോടെ ഓര്‍മ്മിക്കുന്ന ദിവസം കൂടിയാണിന്ന്. ആധുനിക ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ ആരംഭിച്ച ദിവസമായാണ് എല്ലാവരും ആഗസ്റ്റ് 1നെ കാണുന്നത്. ഇന്റര്‍നെറ്റ് ലോകത്ത് വ്യാപകമായി തുടങ്ങിയ വര്‍ഷമാണ് 1989. ഈ കണ്ടെത്തലിലേക്ക് നയിച്ച പ്രധാന സംഭവങ്ങളെപ്പറ്റിയാണ് ഇനി പറയുന്നത്.

വേള്‍ഡ് വൈഡ് വെബ്ബിന്റെ കണ്ടെത്തല്‍ (1989-1993): 1989നും 1993നും ഇടയിലാണ് ടിം ബെര്‍ണേഴ്‌സ് ലീ വേള്‍ഡ് വൈഡ് വെബ് സ്ഥാപിച്ചതെന്ന് കരുതപ്പെടുന്നു. അന്ന് അദ്ദേഹം CERN-ല്‍ (യൂറോപ്യന്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ ന്യൂക്ലിയര്‍ റിസര്‍ച്ച്) ജോലി ചെയ്ത് വരികയായിരുന്നു. 1990ല്‍ അദ്ദേഹം വെബ് എന്ന ആശയം കൊണ്ടുവന്നു. തൊട്ടടുത്ത വര്‍ഷം ലോകത്തെ ആദ്യത്തെ വെബ് ബ്രൗസറും വെബ് സെര്‍വറും നിര്‍മ്മിച്ചു. 1993ലാണ് മൊസൈക് എന്ന ഗ്രാഫിക്കല്‍ വെബ് ബ്രൗസര്‍ പുറത്തിറങ്ങുന്നത്.

ആദ്യകാല വെബ് അഡോപ്ഷനും വാണിജ്യവല്‍ക്കരണവും (1994-1999): 1990കളോടെ കൂടുതല്‍ കമ്പനികളും സ്ഥാപനങ്ങളും വെബ് സംവിധാനം കൂടുതലായി ഉപയോഗിക്കാന്‍ തുടങ്ങി. ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററും നെറ്റ്‌സ്‌കേപും മികച്ച വെബ് ബ്രൗസര്‍ നിര്‍മ്മാതാക്കളായി മാറി. ഇ-കൊമേ്‌ഴ്‌സ സംവിധാനവും ഇക്കാലത്ത് വിപുലമായതോടെ ഓണ്‍ലൈന്‍ ട്രാന്‍സാക്ഷനുകളും വര്‍ധിച്ചു.

വെബ് ആക്‌സസബ്ലിറ്റിയും എഐ ഇന്റഗ്രേഷനും (2015-21): ഭിന്നശേഷിക്കാര്‍ ഉള്‍പ്പെടെയുള്ള ഉപയോക്താക്കള്‍ക്ക് കൂടി വെബ്‌സൈറ്റ് സേവനങ്ങള്‍ ആക്‌സസ് ചെയ്യാനുള്ള ആവശ്യങ്ങള്‍ വര്‍ധിച്ചതോടെ ഓണ്‍ലൈന്‍ ആക്‌സസ്ബ്ലിറ്റി ഒരു വെല്ലുവിളിയായി തീര്‍ന്നു. ഇക്കാലത്ത് എഐ, മെഷീന്‍ ലേണിംഗ് എന്നിവയുടെ സംയോജനം മികച്ച ഉപഭോക്തൃ അനുഭവങ്ങള്‍ സൃഷ്ടിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചു.

വെബ് 3.0 യുടെ വരവ്: വേള്‍ഡ് വൈഡ് വെബിന്റെ ഏറ്റവും പുതിയ വേര്‍ഷനായ വെബ് 3.0യെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാകുകയാണ്. കൂടുതല്‍ വികേന്ദ്രീകൃതമായ സംവിധാനമായിരിക്കും പുതിയ വേര്‍ഷന്‍ എന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എഐ സാങ്കേതിക വിദ്യയും വെബിന്റെ രൂപീകരണത്തില്‍ പ്രധാന പങ്ക് വഹിക്കുമെന്നും സൂചനകളുണ്ട്.

Related posts

പ്രിയങ്കാ ഗാന്ധിയുടെ റാലികളിൽ വൻ ജനപങ്കാളിത്തം: കൂടുതൽ റാലികൾ സംഘടിപ്പിക്കാൻ കോൺഗ്രസ്

Akhil

ഡൽഹിയടക്കം ആറ് സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്, പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീട്ടിലും പരിശോധന

Gayathry Gireesan

എഐ രം​ഗത്ത് കുതിക്കാൻ സൗദിയുടേയും യുഎഇയുടേയും ‘ചിപ്പ് യുദ്ധം’

Akhil

Leave a Comment