death latest news must read National News

ക്യാൻസർ ഭേദമാക്കാൻ മാതാപിതാക്കൾ ഗംഗയിൽ മുക്കി; അഞ്ച് വയസുകാരൻ മരിച്ചു

ക്യാൻസർ ഭേദമാക്കാൻ മാതാപിതാക്കൾ ഗംഗയിൽ മുക്കിയ അഞ്ച് വയസുകാരൻ മരിച്ചു.

ഗംഗയിൽ മുക്കിയാൽ ക്യാൻസർ ഭേദമാവുമെന്ന മാതാപിതാക്കളുടെ വിശ്വാസത്തെ തുടർന്നാണ് അഞ്ച് വയസുകാരന് ജീവൻ നഷ്ടമായത്.

സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഉടൻ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.

ഹരിദ്വാറിലെ ഹർ കി പൗരിയിൽ ബുധനാഴ്ചയാണ് സംഭവം. ഡൽഹിയിൽ നിന്നുള്ള കുടുംബമാണ് ഗംഗാതീരത്ത് എത്തിയത്. രക്താർബുദത്തിന് ചികിത്സയിലായിരുന്ന അഞ്ച് വയസുകാരൻ്റെ അസുഖം ഗംഗാസ്നാനം കൊണ്ട് മാറുമെന്നാണ് മാതാപിതാക്കൾ വിശ്വസിച്ചിരുന്നത്.

കുട്ടിയെ ചികിത്സിച്ചിരുന്ന ഡോക്ടർമാർ പ്രതീക്ഷ കൈവിട്ട തരത്തിലാണ് സംസാരിച്ചത്. തുടർന്ന് എങ്ങനെയും അസുഖം മാറ്റാൻ കുട്ടിയെ ഗംഗയിൽ മുക്കാൻ മാതാപിതാക്കൾ തീരുമാനിക്കുകയായിരുന്നു.

ഇങ്ങനെ ചെയ്താൽ അസുഖം മാറുമെന്ന് ചിലർ പറഞ്ഞതിനെ തുടർന്ന് ഇവർ ഗംഗാതീരത്ത് എത്തുകയായിരുന്നു എന്ന് പൊലീസിനോട് കുടുംബം പറഞ്ഞു.

ALSO READ:ജ്യൂസ് എന്ന് കരുതി ചെടിക്കൊഴിക്കുന്ന കീടനാശിനി കഴിച്ച് അഞ്ചാം ക്ലാസ് വിദ്യാർത്ഥി മരിച്ചു

Related posts

കാട്ടാനയുടെ ആക്രമണത്തിൽ 2 പേർക്ക് പരിക്ക്

Akhil

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ പിടിച്ചെടുത്ത പണം കെ എം ഷാജിക്ക് തിരികെനൽകണമെന്ന് കോടതി

Gayathry Gireesan

ചരിത്രത്തിൽ ആദ്യം: ഭക്ഷ്യസുരക്ഷയിൽ ഒന്നാം സ്ഥാനം നേടി കേരളം; രാജ്യത്ത് ഒന്നാം സ്ഥാനത്ത്

Sree

Leave a Comment