Kerala News latest news must read wayanad

വയനാട് വളർത്തു മൃഗങ്ങളെ കൊന്ന കടുവ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ കയറിയില്ല

വയനാട് മീനങ്ങാട് സിസിയിൽ വളർത്തു മൃഗങ്ങളെ കൊന്ന കടുവ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ കയറിയില്ല.

മേഖലയിൽ രണ്ടിടത്താണ് കൂട് സ്ഥാപിച്ചത്. ശനിയാഴ്ച പശുവിനെ കൊന്ന ഞാറക്കാട്ടിൽ സുരേന്ദ്രന്റെ തൊഴുത്തിന് സമീപവും കഴിഞ്ഞദിവസം ആടിനെ കൊന്ന താഴെ അരിവയൽ വർഗീസിന്റെ വീടിന് പുറകിലും ആണ് കൂടുകൾ സ്ഥാപിച്ചത്.

ഇതിനിടെ പലയിടത്തും കടുവയെ കണ്ടതായി നാട്ടുകാർ പറയുന്നുണ്ട്. രണ്ടിടത്തായി വനം വകുപ്പ് സംഘം ക്യാമ്പ് ചെയ്യുകയും തെരച്ചിൽ നടത്തുകയും തുടരുകയാണ്.

മീനങ്ങാടിയിൽ ഇറങ്ങിയത് വയനാട് സൗത്ത് 09 എന്ന ആൺകടുവയെന്ന് വനംവകുപ്പ്. സിസിക്കടുത്ത് അരിവയലിലും ഇറങ്ങിയത് ഇതേ കടുവയെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു. കടുവയുടെ കാൽപ്പാടുകൾ പരിശോധിച്ചാണ് വനംവകുപ്പ് ഇക്കാര്യം സ്ഥിരീകരിച്ചത്.

ഈ മാസം 23ന് വാകേരിക്കടുത്ത് സിസിയിൽ കടുവ സുരേന്ദ്രന്റെ എന്നയാളുടെ ആടിനെ കൊന്നിരുന്നു. ഇവിടെ സിസിടിവി ദൃശ്യങ്ങളിലും കടുവയെ കണ്ടിരുന്നു. ഇതേ കടുവ തന്നെയാണ് അരിവയലിലും എത്തിയത്.

ജയ എസ്റ്റേറ്റിനോട് ചേർന്ന് കിടക്കുന്ന പ്രദേശമായ ഇവിടെ വർഗീസ് എന്നയാളുടെ വീടിന് പരിസരത്ത് നിന്നും ആടിനെ കടുവ കൊന്നിരുന്നു.

വളർത്തുമൃഗങ്ങളെ പിടിച്ച അതേ സ്ഥലങ്ങളിൽ മാംസം ഭക്ഷിക്കാൻ കടുവ വീണ്ടും എത്താനുള്ള സാധ്യത മുന്നിൽക്കണ്ടാണ് കൂട് സ്ഥാപിച്ചത്.

Related posts

നാർക്കോട്ടിക് ഉദ്യോഗസ്ഥൻ ചമഞ്ഞ് പണം തട്ടിയാൽ  അറസ്റ്റിൽ.

Sree

പ്രണയ ബന്ധത്തിൽ നിന്നും പിന്മാറി: യുവാവ് കാമുകിയെ കോടാലി കൊണ്ട് വെട്ടിക്കൊന്നു

Akhil

വടക്കഞ്ചേരി ബസ് അപകടം; അടിയന്തര ധനസഹായം എത്തിക്കുമെന്ന് മന്ത്രി കെ.രാധാകൃഷ്ണന്‍

Editor

Leave a Comment