ലോക കേരളസഭ സമ്മേളനം നാളെ
latest news

ലോക കേരളസഭ സമ്മേളനം നാളെ; ന്യൂയോർക്കിലെ പുകഭീതിയിലും പ്രതീക്ഷയോടെ സംഘാടകർ

ലോകകേരളസഭാസമ്മേളനം നടക്കാനിരിക്കെ അപ്രതീക്ഷിതമായി പുകയിൽ മൂടി ന്യൂയോർക്ക് നഗരം. കാനഡയിലെ കാട്ടുതീ മൂലം ന്യൂയോർക്ക് നഗരത്തിൽ പുക നിറഞ്ഞെങ്കിലും ടൈംസ് സ്ക്വയറിൽ മുഖ്യമന്ത്രി പിണറായി പങ്കെടുക്കുന്ന പൊതുസമ്മേളനം നടത്താനാകുമെന്ന പ്രതീക്ഷയിലാണ് ലോക കേരളസഭ സംഘാടകർ.

എൻ 95 മാസ്കുകൾ ധരിക്കാതെ പുറത്തിറങ്ങരുതെന്ന് ഗവർണർ നിർദേശിച്ചിട്ടുണ്ട്. തീയണയ്ക്കാൻ യുദ്ധകാലാടിസ്ഥാനത്തിൽ ശ്രമം തുടരുകയാണ്. മുഖ്യമന്ത്രിയുടെ ആദ്യ മൂന്നു ദിവസത്തെ പരിപാടികളും ന്യൂയോർക്കിൽ ആണ്. പ്രധാന പരിപാടികൾ നടക്കുന്ന ശനിയാഴ്ചയ്ക്കു മുൻപ് പുക അടങ്ങുമെന്ന പ്രതീക്ഷയിലാണ് സംഘടകർ അടക്കമുള്ളവർ.

നാളെയാണു ലോക കേരളസഭയുടെ മേഖലാ സമ്മേളനം. ഉദ്ഘാടന പ്രസംഗത്തിനുശേഷം ചർച്ചകൾ നടക്കും. അവസാനം മുഖ്യമന്ത്രി മറുപടി നൽകും. പ്രത്യേക യൂ ട്യൂബ് ചാനൽ വഴി മുഖ്യമന്ത്രിയുടെ പ്രസംഗം തത്സമയം സംപ്രേഷണം ചെയ്യാൻ സംഘാടകർ ആലോചിക്കുന്നുണ്ട്.

ക്ഷണിക്കപ്പെട്ട 1000 മലയാളികളാണു ഞായറാഴ്ചത്തെ പൊതുസമ്മേളനത്തിനെത്തുക.
സമ്മേളനത്തിനായി പുറപ്പെട്ട മുഖ്യമന്ത്രിയും സംഘവും അമേരിക്കയിലെത്തി. മുഖ്യമന്ത്രിയുടെ ഭാര്യ കമല,സ്പീക്കർ എഎൻ ഷംസീർ, ധനമന്ത്രി കെഎൻ ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എം.പി, ചീഫ് സെക്രട്ടറി വി ജോയ് എന്നിവരും നോർക്ക ഭാരവാഹികളുമാണ് സംഘത്തിനൊപ്പമുള്ളത്. ന്യൂയോർക്കിൽ ഇന്നു മുഖ്യമന്ത്രിക്കും സംഘത്തിനും വിശ്രമദിനമാണ്. വൈകിട്ട് സൗഹൃദസമ്മേളനം സംഘടിപ്പിച്ചിട്ടുണ്ട്.

Related posts

തിരുവനന്തപുരം മാനവീയം വീഥിയിൽ പൊരിഞ്ഞ അടി; ദൃശ്യങ്ങൾ പുറത്ത്

Akhil

ഏഴാം കല്ലിൽ അബോധാവസ്ഥയിൽ കാണപ്പെട്ട വയോധികൻ മരിച്ചു

Akhil

പത്തനംതിട്ട നഗരമധ്യത്തിൽ വൻ തീ പിടുത്തം; 5 കടകൾ കത്തി, ഗ്യാസ് സിലിണ്ടറുകളും പൊട്ടിത്തെറിച്ചു.

Sree

Leave a Comment