Football latest news Sports World News

യുവേഫ നേഷൻസ് ലീഗ് കിരീടം സ്പെയിനിന്; ക്രൊയേഷ്യയെ വീഴ്ത്തിയത് ഷൂട്ടൗട്ടിൽ

2012ൽ യൂറോ കപ്പ് വിജയിച്ച ശേഷം കഴിഞ്ഞ 11 വർഷത്തിനിടെ സ്പെയിൻ നേടുന്ന ആദ്യ പ്രധാന കിരീടമാണിത്

നിശ്ചിത സമയത്തും അധിക സമയത്തും ഗോൾരഹിതമായിരുന്ന മത്സരത്തിൽ, 5-4നാണ് സ്പെയിനിന്റെ ഷൂട്ടൗട്ട് വിജയം. പെനൽറ്റി ഷൂട്ടൗട്ടിൽ ക്രൊയേഷ്യൻ താരം ബ്രൂണോ പെട്കോവിച്ചിന്റെ ഷോട്ട് രക്ഷപ്പെടുത്തിയ ഗോൾകീപ്പർ ഉനായ് സൈമണാണ് സ്പെയിനിന് കന്നി നേഷൻസ് ലീഗ് കിരീടം സമ്മാനിച്ചത്.  2012ൽ യൂറോ കപ്പ് വിജയിച്ച ശേഷം കഴിഞ്ഞ 11 വർഷത്തിനിടെ സ്പെയിൻ നേടുന്ന ആദ്യ പ്രധാന കിരീടമാണിത്.

ഇതോടെ, ലോകകപ്പിനും യൂറോ കപ്പിനും പുറമേ യുവേഫ നേഷൻസ് ലീഗ് കിരീടവും നേടുന്ന രണ്ടാമത്തെ മാത്രം ടീമായി സ്പെയിൻ മാറി. ഫ്രാൻസാണ് ഈ മൂന്നു കിരീടങ്ങളും നേടിയ ആദ്യ ടീം. 2021ലെ നേഷൻസ് ലീഗ് ഫൈനലിൽ സ്പെയിനിനെ വീഴ്ത്തിയാണ് ഫ്രാൻസ് കിരീടം നേടിയത്. ക്രൊയേഷ്യയുടെ ലോവ്റോ മയേറിന്റെ കിക്ക് രക്ഷപ്പെടുത്തി ഗോൾകീപ്പർ സൈമൺ ഷൂട്ടൗട്ടിന്റെ തുടക്കത്തിൽത്തന്നെ സ്പെയിനിന് വിജയവഴി തുറന്നിട്ടതാണ്.പക്ഷേ, സ്പാനിഷ് താരം അയ്മെറിക് ലപോർട്ടയുടെ അഞ്ചാമത്തെ കിക്ക് ക്രോസ് ബാറിൽത്തട്ടി തെറിച്ചത് വിനയായി.

ഇതിനു പിന്നാലെയാണ് പെട്കോവിച്ചിന്റെ ഷോട്ടും രക്ഷപ്പെടുത്തി സൈമൺ താരമായത്. ഇതോടെ അടുത്ത കിക്ക് ലക്ഷ്യത്തിലെത്തിച്ച് കാർവഹാൽ സ്പെയിനിന് കിരീടം സമ്മാനിച്ചു.സെമി ഫൈനലിൽ ഇറ്റലിയെ തോൽപിച്ചാണ് സ്പെയിൻ ഫൈനലിലെത്തിയത്. നെതർലൻഡ്സിനെ വീഴ്ത്തിയാണ് ക്രൊയേഷ്യഫൈനലിലെത്തിയത്. മൂന്നാംസ്ഥാനക്കാർക്കായുള്ള മത്സരത്തിൽ നെതർലൻഡ്സിനെ ഇറ്റലി 3-2ന് തോൽപ്പിച്ചു.

Related posts

‘കലാപമല്ല വേണ്ടത് എല്ലാവരും സമാധാനത്തോടെ ജീവിക്കണം’; സാഫ് കപ്പില്‍ മണിപ്പൂര്‍ പതാകയുമയി ജിക്‌സണ്‍ സിങ്

Akhil

കാസർ​ഗോഡ് ദളിത് വിദ്യാർഥിയുടെ മുടി മുറിച്ച സംഭവം; റിപ്പോർട്ട് തേടി മന്ത്രി

Akhil

സാഹിത്യകാരി കെ ബി ശ്രീദേവി അന്തരിച്ചു

Akhil

Leave a Comment