latest news technology

ഇനി മെസഞ്ചര്‍ എസ്എംഎസിനെ പിന്തുണയ്ക്കില്ല

ആന്‍ഡ്രോയിഡ് ഉപയോക്താക്കാള്‍ക്ക് അവരുടെ ഡിഫോള്‍ട്ട് എസ്എംഎസ് ആപ്പായി മെസഞ്ചര്‍ തെരഞ്ഞെടുക്കാനാകില്ലെന്ന് മെറ്റ. അടുത്തമാസം 28 മുതല്‍ മെസഞ്ചര്‍ എസ്എംഎസിനെ പിന്തുണക്കില്ലെന്നാണ് മെറ്റ അറിയിച്ചിരിക്കുന്നത്. 2016ലാണ് എസ്എംഎസ് സന്ദേശങ്ങള്‍ സ്വീകരിക്കാനുള്ള ഫീച്ചര്‍ മെസഞ്ചറിലെത്തിയത്.

ഫോണിന്റെ ഡിഫോള്‍ട്ട് സന്ദേശമയയ്ക്കല്‍ ആപ്പ് വഴി നിങ്ങള്‍ക്ക് സെല്ലുലാര്‍ നെറ്റ്വര്‍ക്കിലൂടെ എസ്എംഎസ് സന്ദേശങ്ങള്‍ അയയ്ക്കാനും സ്വീകരിക്കാനും കഴിയും. എന്നാല്‍ നിങ്ങളുടെ എസ്എംഎസ് റീഡയറക്ട് ചെയ്യാന്‍ നിങ്ങള്‍ മറ്റൊരു സന്ദേശമയയ്ക്കല്‍ ആപ്പ് തിരഞ്ഞെടുത്തില്ലെങ്കിലും,

അവ സ്വയമേ നിങ്ങളുടെ ഫോണിന്റെ ഡിഫോള്‍ട്ട് സന്ദേശമയയ്ക്കല്‍ ആപ്പിലേക്ക് പോകുന്നതായിരിക്കും.മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ ഉടമസ്ഥതയിലുള്ള ആപ്പ് പുതിയ നീക്കത്തെക്കുറിച്ച് വിശദീകരിച്ചിട്ടില്ല.

ഫേസ്ബുക്ക് മെസഞ്ചര്‍ ആദ്യമായി 2012-ല്‍ ഉപയോക്താക്കള്‍ക്ക് എസ്എംഎസ് പിന്തുണ നല്‍കിയത്. തുടര്‍ന്ന് 2013ല്‍ അത് ഉപേക്ഷിച്ചു. എന്നാല്‍ പിന്നീട് എസ്എംഎസിനായി ആശയവിനിമയത്തിനുള്ള ഒരു പതിപ്പ് 2016ല്‍ കമ്പനി അവതരിപ്പിക്കുകയായിരുന്നു.

Related posts

സ്പാം മെസേജുകള്‍ക്ക് സ്റ്റോപ്പ്; വാട്‌സ്ആപ്പില്‍ കൂടുതല്‍ സുരക്ഷാ ഫീച്ചറുകള്‍

Akhil

ഒമാനിൽ ന്യുമോണിയ ബാധിച്ച് ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥിനി മരിച്ചു

Akhil

Kerala Weather Update Today| അടുത്ത അഞ്ച് ദിവസം വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട്; കടൽക്ഷോഭത്തിനും സാധ്യത

Akhil

Leave a Comment