വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ മരിച്ച നിലയില്‍
kerala Kerala News latest news

തൊടുപുഴയില്‍ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ മരിച്ച നിലയില്‍

തൊടുപുഴയില്‍ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തൊടുപുഴ അല്‍ അസര്‍ എഞ്ചിനീയറിങ് കോളേജിലെ വിദ്യാര്‍ത്ഥി എ ആര്‍ അരുണ്‍രാജിനെയാണ് കോളേജിനടുത്തുള്ള സ്വകാര്യ ഹോസ്റ്റലില്‍ മരണപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മെക്കാനിക്കല്‍ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിയാണ് അരുണ്‍രാജ്. വിദ്യാര്‍ത്ഥിയുടേത് ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി കോളേജിലെ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയെത്തുടര്‍ന്ന് സംസ്ഥാനത്ത് വിദ്യാര്‍ത്ഥി പ്രതിഷേധങ്ങള്‍ ശക്തമാകുന്ന സാഹചര്യത്തിലാണ് ഈ മരണവിവരം പുറത്തുവന്നിരിക്കുന്നത്. പ്രതിഷേധത്തെത്തുടര്‍ന്ന് കോളേജ് അടച്ചിട്ടിരിക്കുകയാണ്. സമരം അവസാനിപ്പിക്കുന്നതിനായി ഇന്ന് മാനേജ്‌മെന്റും മന്ത്രിമാരും വിദ്യാര്‍ത്ഥികളും തമ്മില്‍ ചര്‍ച്ച നടത്തുന്നുണ്ട്.

Related posts

തൃശ്ശൂർ അവിണിശ്ശേരി ഗ്രാമപഞ്ചായത്തിൽ വനിതകൾക്കായി ഹെൽത്ത് ക്യാമ്പയിൻ നടത്തി.

Akhil

കോട്ടയത്ത് ഭാര്യയും ഭർത്താവും ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

Editor

വീട്ടില്‍ അതിക്രമിച്ചുകയറി ഭീഷണിപ്പെടുത്തി; നടന്‍ വിജയകുമാറിനെതിരെ മകള്‍

Akhil

Leave a Comment