Kerala News latest news Trending Now

ഗവ.ജോലിക്കും സ്ഥിരതയില്ല? PSC നിയമനം ലഭിച്ചു, പക്ഷേ ജോലിയില്‍നിന്ന് പുറത്താക്കപ്പെട്ട് 67 അധ്യാപകര്‍……

വർഷങ്ങളോളം കഷ്ടപ്പെട്ട് പഠിച്ച, പി.എസ്.സി. വഴി നിയമനം ലഭിച്ച 67 അധ്യാപകർ തൊഴിൽ നഷ്ടപ്പെട്ട് പെരുവഴിയിൽ. വിവിധ ജില്ലകളിലുള്ള ഹയർ സെക്കൻഡറി ജൂനിയർ ഇംഗ്ലീഷ് അധ്യാപകരാണ് മാർച്ച് 31-ന് അധിക തസ്തികയുടെ പേരിൽ ജോലിയിൽനിന്ന് പുറത്താക്കപ്പെട്ടത്. ഒന്നരവർഷത്തോളം ജോലി എടുത്തവരെയാണ് ഒറ്റദിവസം കൊണ്ട് പുറത്താക്കിയത്. കൊച്ചിയിൽ ഒരു ഓഫീസ് തുടങ്ങു … വെറും 1000 രൂപയ്ക്ക് ! $Spacelance Click here 2017-ലെ പി.എസ്.സി. വിജ്ഞാപനത്തിന് പിന്നാലെ പരീക്ഷയെഴുതി ജോലിക്ക് കയറിയവരാണിവർ. ഇവരുടെ നിയമന ഉത്തരവിലെവിടെയും തസ്തികകളില്ലാത്ത സ്കൂളിലാണ് സേവനം ചെയ്യേണ്ടതെന്നോ സൂപ്പർന്യൂമറിയായി തൊഴിൽ ചെയ്യണമെന്നോ പറഞ്ഞിട്ടില്ല.

സർക്കാർ സർവീസിൽ ഉള്ള തസ്തികകളിൽ എന്തെങ്കിലും കാരണവശാൽ മതിയായ വർക്ക് ലോഡ് ഇല്ലാതായാൽ ആ തസ്തികയിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥനെ പ്രൊമോഷൻ ആകുന്ന വരെയോ റിട്ടയർ ആകുന്ന വരെയോ നിലവിൽ ഉള്ള തസ്തികയിൽ സംരക്ഷിക്കുന്നതിനാണ് സൂപ്പർ ന്യൂമററിയായി മാറ്റുക എന്ന് പറയുന്നത്. പലരും പി.എസ്.എസി. പ്രായപരിധി അടുത്ത് നിൽക്കുന്നവരും പ്രായപരിധി കഴിഞ്ഞവരും ആയയതിനാൽ മറ്റൊരു പരീക്ഷയെഴുതി ജോലി നേടാനുള്ള സാധ്യതയും കുറവാണ്. സർക്കാരിൽനിന്നുള്ള അനൂകൂല നിലപാടിനായി ഈസ്റ്റർ ദിനത്തിൽ സെക്രട്ടറിയേറ്റ് പടിക്കൽ ഇവർ സമരം ചെയ്തിരുന്നു.

Related posts

കേരളത്തിലേക്ക് പുതിയ ട്രെയിനുകളില്ല; അമൃത രാമേശ്വരത്തിലേക്ക്; ഗുരുവായൂർ മധുരവരെ

sandeep

നിപ ആശങ്ക അകലുന്നു . നിലവിൽ സമ്പർക്ക പട്ടികയിൽ ഉള്ളവർ 980 പേർ

sandeep

കൊവിഡ് കേസുകൾ സംസ്ഥാനത്ത് ഇനിയും ഉയർന്നേക്കും : ആരോഗ്യ വകുപ്പ്

Sree

Leave a Comment