Attack death kerala Kerala News latest latest news suicide thrissur

സഹോദരിയെ കുത്തി വീഴ്ത്തി സഹോദരൻ ജീവൻ ഒടുക്കി; വിവരമറിഞ്ഞ പിതാവ് മനോവിഷമത്തിൽ മരിച്ചു

തൃശ്ശൂരിൽ സഹോദരിയെ കുത്തി വീഴ്ത്തി സഹോദരൻ ജീവൻ ഒടുക്കി; വിവരമറിഞ്ഞ പിതാവ് മനോവിഷമത്തിൽ മരിച്ചു. പെരുമ്പിലാവ് തിപ്പിലശ്ശേരിയിൽ ഇന്ന് രാവിലെയാണ് സംഭവം നടക്കുന്നത്. സഹോദരിയെ കുത്തി പരിക്കേൽപ്പിച്ച 52കാരൻ സഹോദരൻ ആത്മഹത്യ ചെയ്തു. സംഭവമറിഞ്ഞ് മനോവിഷമത്തിൽ പിതാവ് മരിച്ചു.

മടപ്പാട്ടുപറമ്പിൽ വീട്ടിൽ കുഞ്ഞുമോനാണ് സഹോദരി ഹസീനയെ കുത്തിയത്. കുത്തിയ ശേഷം ഇയാൾ ജീവനൊടുക്കുകയായിരുന്നു.

മരണ വിവരമറിഞ്ഞാണ് ഇരുവരുടെയും പിതാവ് 85 വയസുള്ള അബുബക്കർ മരിച്ചത്. സഹോദരങ്ങൾ തമ്മിൽ സ്വത്ത് തർക്കം നിലനിന്നിരുന്നു.

ഹസീനയോടൊപ്പമാണ് പിതാവിൻ്റെ താമസം. ഇന്ന് രാവിലെ അസുഖബാധിതനായ പിതാവിനെ കാണാൻ കുഞ്ഞുമോൻ എത്തിയിരുന്നു. ഹസീനയും കുഞ്ഞുമോനും തമ്മിൽ വാക്കുതർക്കം ഉണ്ടാവുകയും കുഞ്ഞുമോൻ കത്തിയെടുത്ത് ഹസീനയെ കുത്തുകയുമായിരുന്നു.

ആക്രമണത്തിൽ ചെവിക്ക് പുറകിലാണ് ഹസീനക്ക് പരിക്കേറ്റത് . ഹസീന പെരുമ്പിലാവ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

Updated News Click Here

Excellence Group of Companies

സഹോദരിയെ കുത്തി പരിക്കേൽപ്പിച്ച

Related posts

മഴ മുന്നറിയിപ്പിൽ മാറ്റം; സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത

Akhil

തിരുവനന്തപുരത്ത് മലയോര തീരദേശ യാത്രകള്‍ക്കും ഖനന പ്രവര്‍ത്തനങ്ങള്‍ക്കും വിലക്ക്

Akhil

കുന്നംകുളത്ത് മാല മോഷ്‌ടാവ്‌ പിടിയിൽ

Akhil

Leave a Comment