kerala Kerala News latest latest news thrissur

ഭക്ഷണത്തിൽ ചത്ത പഴുതാര ; സ്ഥാപനം അടച്ചുപൂട്ടി ആരോഗ്യവകുപ്പ്

എരുമപ്പെട്ടി: ഭക്ഷണത്തിൽ ചത്ത പഴുതാരയെ കണ്ട സാഹചര്യത്തിൽ ഭക്ഷണ വില്പന സ്ഥാപനം ആരോഗ്യവകുപ്പ് അടച്ചുപൂട്ടി.

എരുമപ്പെട്ടി കടങ്ങോട് റോഡ് സെൻ്ററിൽ പ്രവർത്തിക്കുന്ന ഏദൻസ് ഫുഡ് ടേക്ക് എവേ എന്ന സ്ഥാപനമാണ് അടച്ചത്.


സ്ഥാപനത്തിൽ നിന്നും എരുമപ്പെട്ടി സ്വദേശിനി ഷെമീറ വാങ്ങിയ ഭക്ഷണത്തിലാണ് പഴുതാരയെ കണ്ടത്. വെള്ളിയാഴ്ച രാത്രിയിലാണ് ഷെമീറ ഭക്ഷണം വാങ്ങുന്നത്.

രാത്രിയിൽ കുട്ടികൾ ഭക്ഷണം കഴിക്കുമ്പോഴാണ് പഴുതാരയെ കണ്ടത്. തുടർന്ന് ഷെമീറ ആരോഗ്യവകുപ്പിൽ വിവരമറിയിച്ചു.


എരുമപ്പെട്ടി സാമൂഹികാരോഗ്യകേന്ദ്രം ഹെൽത്ത് ഇൻസ്‌പെക്ടർ പ്രകാശ് ജേക്കബ്, ജെഎച്ച്ഐ സി.ജി ജോസഫ് എന്നിവർ സ്ഥലത്തെത്തി സ്ഥാപനം അടക്കാൻ നിർദ്ദേശം നൽകുകയായിരുന്നു.

ഭക്ഷ്യസുരക്ഷാ വകുപ്പ് കുന്നംകുളം സർക്കിൾ ഓഫിസർക്കും ഷെമീറ പരാതി നൽകിയിട്ടുണ്ട്.


കാറ്ററിങ് ഏജൻസി നടത്തുന്ന ഇവർ മറ്റൊരു സ്ഥലത്തിനിന്നും ഭക്ഷണം പാചകം ചെയ്ത് ഇവിടെ കൊണ്ടുവന്ന് വീണ്ടും ചൂടാക്കി വില്പന നടത്തുകയാണ് പതിവ്.

ഹോട്ടൽ ഭക്ഷണങ്ങളിൽ ചത്ത പുഴുക്കളേയും മറ്റും കാണുന്ന സാഹചര്യം വർധിക്കുകയാണ്. വീട്ടിൽ ഉണ്ടാക്കുന്ന ഭക്ഷണത്തേക്കാൾ മലയാളികൾക്ക് പ്രിയം ഹോട്ടൽ ഭക്ഷണത്തോട് തന്നെ.

Updated News Click Here

Excellence Group of Companies

ഭക്ഷണത്തിൽ ചത്ത പഴുതാര

Related posts

‘ഹൃദയത്തോട് ചേര്‍ത്ത് വച്ചിരുന്ന ഒരാള്‍ കൂടി വിട പറയുന്നു’; കെ ജി ജോര്‍ജിൻ്റെ വിയോഗത്തില്‍ മമ്മൂട്ടി

Akhil

ജാതി സെന്‍സസ് സുപ്രധാനം; കേന്ദ്രസര്‍ക്കാരിനെ വീണ്ടും കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

Akhil

ദ്വിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി ഇന്ന് കൊച്ചിയിൽ

Akhil

Leave a Comment