kerala latest news

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ബോംബ് ഭീഷണി; ഇൻഡിഗോ വിമാനം റൺവേയിൽ വെച്ച് തിരിച്ചുവിളിച്ച് ബോംബ് സ്ക്വാഡിന്റെ പരിശോധന

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വീണ്ടും ബോംബ് ഭീഷണി. ബംഗളൂരുവിലേക്ക് തിരിച്ച ഇൻഡിഗോ വിമാനം റൺവേയിൽ വെച്ച് തിരിച്ചുവിളിച്ച് ബോംബ് സ്ക്വാഡ് പരിശോധന നടത്തുകയാണ്. ഈ വിമാനത്തിൽ ബോംബ് വച്ചതായി അജ്ഞാത സന്ദേശം ലഭിച്ചതിനെ തുടർന്നാണ് പരിശോധന.

കഴിഞ്ഞമാസം രണ്ട് തവണ വ്യാജ ബോംബ് ഭീഷണിയെത്തുടർന്ന് പരിശോധന നടത്തിയിരുന്നു. ആ സംഭവത്തിൽ രണ്ട് പേരെ അന്ന് പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇപ്പോഴത്തെ സംഭവം വ്യാജമാണോ എന്ന് ഉറപ്പിക്കാനായിട്ടില്ല. വളരെ ​ഗൗരവത്തോടെയാണ് ഈ സംഭവത്തെ വിമാനത്താവള അധികൃതരും ബോംബ് സ്ക്വാഡും കാണുന്നത്.

യാത്രക്കാരുടെ ല​ഗേജ് ഉൾപ്പടെ വിമാനം പൂർണമായും പരിശോധിക്കുകയാണ്. ഇതിന് ശേഷമേ സ്ഥിരീകരണത്തിലേക്ക് എത്താനാകൂ. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നാണ് അധികൃതർ അറിയിക്കുന്നത്. സംഭവം അറിഞ്ഞയുടൻ പൊലീസും സ്ഥലത്തേയ്ക്ക് എത്തിയിട്ടുണ്ട്.

Related posts

മരണ വീടുകളിൽ കണ്ണുകൾ തേടി ബെന്നിയെത്തും, അപരന് വെളിച്ചമേകാൻ; ബെന്നിയുടെ നന്മയിൽ 110 ജോടി കണ്ണുകളാണ് വീണ്ടും ഭൂമിയിൽ വെളിച്ചം വീശുന്നത്

Akhil

സ്വകാര്യ ആയുർവേദ കേന്ദ്രത്തിൽ ലിഫ്റ്റ് പൊട്ടിവീണ് അപകടം: രണ്ട് പേർക്ക് പരിക്ക്

Sree

അച്ഛനെയും അമ്മയേയും വെട്ടിക്കൊന്നു, മകന്‍ പിടിയില്‍; സംഭവം തിരുവല്ലയില്‍……

Clinton

Leave a Comment