kerala Kerala News latest latest news Rain Weather

സ്കൂൾ കായികമേളയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് പരാതി

തൃശ്ശൂർ ജില്ല കായികമേളയുടെ നടത്തിപ്പ് കോരിചൊരിയുന്ന മഴയിൽ നടത്തുന്നതുമായി ബന്ധപ്പെട്ട് രക്ഷിതാക്കൾ പരാതി നൽകി. തൃശൂർ വെസ്റ്റ് ഉപജില്ല കായികമേളയുടെ നടത്തിപ്പിലാണ് വ്യാപകമായ പരാതിയുണ്ടായത്. തൃശൂർ തോപ്പ് സ്റ്റേഡിയത്തിലും സെൻ്റ് അലോഷ്യസ് കോളേജ് ഗ്രൗണ്ടിലും ആയി നടന്ന കായികമേളയുടെ നടത്തിപ്പ് കോരിച്ചൊരിയുന്ന മഴയത്തായിരുന്നു. രക്ഷിതാക്കളുടെ പരാതിയെ തുടർന്ന് താൽക്കാലികമായി മത്സരങ്ങൾ ഇപ്പോൾ നിർത്തി വച്ചിരിക്കുകയാണ്.
അതേസമയം സംസ്ഥാന സ്കൂൾ കായികം ഏറ്റവും നേരത്തെ ആക്കി വെച്ചതാണ് ഇത്തരത്തിൽ മഴയത്തും മത്സരങ്ങൾ നടത്താൻ ഞങ്ങളെ പ്രേരിപ്പിക്കുന്നതെന്നാണ് സംഘാടകരുടെ വിശദീകരണം. സംസ്ഥാന സ്കൂൾ കായിക മേളയുടെ ഗെയിംസ് മത്സരങ്ങൾ തിരുവനന്തപുരത്ത് നടക്കുന്ന അതേ സമയത്ത് തന്നെയാണ് ഉപജില്ലായിക മത്സരങ്ങൾ നടക്കുന്നത് എന്നുള്ള വിരോധാഭാസവും ഇത്തവണത്തെ മത്സരങ്ങളിൽ ഉണ്ട്. കോളേജ് ഗ്രൗണ്ടിൽ മത്സരത്തിന് എത്തിയിട്ടുള്ള വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ സോഷ്യൽ മീഡിയയിലൂടെയും മറ്റും ഇതിനെതിരെ വ്യാപകമായ പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നു. മത്സരത്തിൽ പങ്കെടുക്കുന്ന കുട്ടികളുമായി രക്ഷിതാക്കൾ വലയുകയാണ്. രാവിലെ 7 മണിക്ക് തന്നെ മത്സരങ്ങൾ ആരംഭിച്ചിരുന്നു. ആദ്യ ഇനമായി നടന്ന ജൂനിയർ വിഭാഗം കുട്ടികളുടെ 3000 മീറ്റർ ഓട്ട മത്സരം, പെൺകുട്ടികളുടെ വിവിധ വിഭാഗങ്ങളിലായുള്ള നടത്ത മത്സരങ്ങൾ, സീനിയർ വിഭാഗം 200 മീറ്റർ ഓട്ടമത്സരങ്ങൾ എന്നിവ നടത്തി.

Related posts

സെപ്റ്റംബർ 25 ; ഇന്ന് ലോക ഫർമസിസ്റ്റ് ദിനം.

Gayathry Gireesan

നാവായിക്കുളം വിഴിഞ്ഞം ഔട്ടർ റിംഗ് റോഡിന് ഭൂമി നൽകിയവർ പെരുവഴിയിൽ

Akhil

തൃശ്ശൂരിൽ വീണ്ടും നിക്ഷേപത്തട്ടിപ് ; ‘ധനവ്യവസായ’ ഉടമകൾക്കെതിരെ കൂട്ടപരാതി,ക്രൈം ബ്രാഞ്ച് അന്വേഷിക്കും.

Sree

Leave a Comment