kerala Kerala News latest latest news Protest

300 നിക്ഷേപകർക്ക് നഷ്ടമായത് 13 കോടിയെന്നാരോപണം; വി എസ് ശിവകുമാറിൻ്റെ വീടിന് മുൻപിൽ പ്രതിഷേധം നടത്തി നിക്ഷേപകർ

തിരുവനന്തപുരം: മുൻ ആരോഗ്യമന്ത്രി വി എസ് ശിവകുമാറിൻ്റെ വീട്ടിൽ നിക്ഷേപകരുടെ പ്രതിഷേധം. തിരുവനന്തപുരം ജില്ലയിലെ അൺ എംപ്ലോയിഡ് സോഷ്യൽ വെൽഫെയർ കോ ഓപ്പറേ​റ്റീവ് സൊസൈറ്റിയിൽ പണം നിക്ഷേപിച്ചവരാണ് ശാസ്തമംഗലത്തുളള ശിവകുമാറിൻ്റെ വീടിന് മുൻപിൽ പ്രതിഷേധം നടത്തുന്നത്. മുന്നൂറോളം നിക്ഷേപകർക്ക് പതിമൂന്ന് കോടി രൂപ നഷ്ടമായി എന്നാണ് പരാതി.

വെളളായണി, വലിയതുറ, കിളളിപ്പാലം തുടങ്ങിയ ബ്രാഞ്ചുകളിലെ നിക്ഷേപകരാണ് പ്രതിഷേധം നടത്തുന്നത്. സൊസൈ​റ്റി ശിവകുമാറിൻ്റെ ബിനാമിയായ കരകുളം സ്വദേശി അശോകൻ്റെതാണെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം.

അതേസമയം സംഘടന നടത്തുന്ന പ്രതിഷേധത്തിൽ വി എസ് ശിവകുമാർ പ്രതികരിച്ചിരുന്നു. തന്നെ മനപൂർവ്വം കരിവാരി തേയ്ക്കാൻ ശ്രമിക്കുന്നുവെന്നാണ് അദ്ദേഹം ആരോപിച്ചത്. കഴിഞ്ഞ വർഷം ശിവകുമാറാണ് സൊസൈ​റ്റിയുടെ ഉദ്ഘാടനം നിർവ്വഹിച്ചത്. സെപ്തംബർ മാസം അവസാനത്തോടെയാണ് സംസ്ഥാനത്തുളള സഹകരണ സംഘങ്ങളിൽ ഏ​റ്റവും കൂടുതൽ ക്രമക്കേട് നടക്കുന്നതെന്ന റിപ്പോർട്ട് പുറത്ത് വന്നത്.

ക്രമക്കേട് നടന്ന 272 സഹകരണ സംഘങ്ങളിൽ 202 ലും ഭരണം നടത്തുന്നത് യു ഡി എഫാണെന്നാണ് പുറത്ത് വന്ന റിപ്പോർട്ടിലുളളത്. ഏ​റ്റവും കൂടുതൽ തട്ടിപ്പുകൾ നടന്നത് തിരുവനന്തപുരം ജില്ലയിലാണ്. എൽ ഡി എഫ് നേതൃത്വം നൽകുന്ന 63 സംഘങ്ങളിലും ബി ജെ പിയുടെ നിയന്ത്രണത്തിലുള്ള ഏഴ് സംഘങ്ങളിലും ക്രമക്കേട് നടന്നിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

കേരളത്തിൽ പ്രധാനമായും 16255 സഹകരണ സംഘങ്ങളാണ് പ്രവർത്തിക്കുന്നത്. ഇവയിൽ 272 സഹകരണ സംഘങ്ങളിലാണ് രജിസ്ട്രാറുടെ അന്വേഷണത്തിൽ പല തരത്തിലുളള ക്രമക്കേടുകൾ കണ്ടെത്തിയത്. എൽ ഡി എഫ് ഭരിക്കുന്ന സഹകരണ സംഘങ്ങളിൽ കൂടുതൽ തട്ടിപ്പ് നടന്നത് പത്തനംതിട്ട ജില്ലയിലാണ്. 25 സംഘങ്ങളിലാണ് ക്രമക്കേട് കണ്ടെത്തിയത്.

Related posts

അസുഖം കുറയുന്നു; ശുഭ്മൻ ഗിൽ നാളെ ഇന്ത്യൻ ടീമിനൊപ്പം ചേരും

Akhil

സംസ്ഥാനത്തെ 32 സ്‌കൂളുകൾ മിക്‌സഡ് സ്‌കൂളുകളായി

Akhil

ആരോൺ ഫിഞ്ച് രാജ്യാന്തര കരിയർ അവസാനിപ്പിച്ചു.

Sree

Leave a Comment