accident kerala Kerala News latest latest news wayanad

വയനാട്ടിൽ ലോറിയും കെ എസ് ആർ ടി സി  ബസും  കൂട്ടിയിടിച്ച് അപകടം; 10 പേർക്ക് പരിക്ക്

കൽപ്പറ്റ: വയനാട്ടിൽ ലോറിയും കെ എസ് ആർ ടി സി ബസും കൂട്ടിയിടിച്ച അപകടത്തിൽ 10 പേർക്ക് പരിക്ക്. ഇന്ന് രാവിലെ 6.45ഓടെ കെെനാട്ടിയ്ക്ക് സമീപമാണ് അപകടമുണ്ടായത്. നടവയലിൽ നിന്ന് രാവിലെ ചങ്ങനാശേരിയിലേയ്ക്ക് പുറപ്പെട്ട സൂപ്പർ ഫാസ്റ്റ് ബസാണ് അപകടത്തിൽപ്പെട്ടത്. ലോറി ഡ്രെെവറായ കർണാടക സ്വദേശി ചന്ദ്രന് കാലിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ക്യാബിനിൽ കുടുങ്ങിയ ഇദ്ദേഹത്തെ ഫയർ ഫോഴ്‌സെത്തിയാണ് പുറത്തെടുത്തത്.

ബസ് യാത്രക്കാരായ ഷഹാന, ഫ്രാൻസിസ്, നിനു, ഉഷാ ഭായ്, നസീമ മില്ലുമുക്ക്, മണികണ്ഠൻ കമ്പളക്കാട്, ആയിഷ, ബസ് ഡ്രെെവർ കോട്ടയം സ്വദേശി ബാവൻ, കണ്ടക്ടർ അരുൺ, വിനീത് പുൽപ്പള്ളി എന്നിവർക്കും പരിക്കേറ്റു. ഇവർ കൽപ്പറ്റ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കല്‍പറ്റ ടൗണ്‍ ഭാഗത്ത് നിന്നുവന്ന ലോറി തെറ്റായ ദിശയിലെത്തി ബസുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് വിവരം. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണോ എന്ന് സംശയമുണ്ട്.

Related posts

വാണിജ്യാവശ്യത്തിനുള്ള പാചകവാതകവില കൂട്ടി; സിലിണ്ടറിന് 209 രൂപയാണ് കൂട്ടിയത്

Gayathry Gireesan

ഏഴടിയോളം നീളം; കോട്ടയത്ത് മീൻവലയിൽ പെരുമ്പാമ്പ് കുടുങ്ങി

Editor

ആലുവ പീഡനം: മാതാപിതാക്കള്‍ക്ക് നിയമസഹായം ഉറപ്പാക്കുമെന്ന് വി ശിവന്‍കുട്ടി

Akhil

Leave a Comment