Kerala News latest news Local News Trending Now

വനിതാ സംവരണ ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു; 2024-ലെ തെരഞ്ഞെടുപ്പിൽ നടപ്പാകില്ല

ന്യൂഡൽഹി: പുതിയ പാർലമെന്‍റ് മന്ദിരത്തിലെ ആദ്യ സമ്മേളനത്തിൽ വനിതാ സംവരണ ബിൽ അവതരിപ്പിച്ചു. കേന്ദ്ര നിയമമന്ത്രി അർജുൻ രാം മേഘ്വാളാണ് 128-ാം ഭരണഘടനാഭേദഗതിയായി ലോക്സഭയിൽ ബിൽ അവതരിപ്പിച്ചത്. ഈ ബിൽ നിയമമാകുന്നതോടെ ഇന്ത്യയുടെ ജനാധിപത്യം ചരിത്രത്തിൽ പുതിയ ഏടായി അത് മാറും. നാരി ശക്തി വന്ദൻ എന്ന പേരിലാണ് വനിതാ സംവരണ ബിൽ അറിയപ്പെടുക.

അതേസമയം പുതിയ വനിതാസംവരണ ബിൽ 2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ നടപ്പാകില്ല. മണ്ഡലപുനർനിർണയത്തിനു ശേഷമായിരിക്കും വനിതാ സംവരണ നടപ്പാക്കുമെന്ന വ്യവസ്ഥ ബില്ലിലുണ്ട്. 33 ശതമാനം വനിതാ സംവരണം ഉറപ്പാക്കുന്നതാണ് പുതിയ ബിൽ. വനിതാ സംവരണ ബിൽ അവതരിപ്പിച്ചതിന് പിന്നാലെ ലോക്സഭ ഇന്നത്തേക്ക് പിരിഞ്ഞു. ഇതിനുശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ പാർലമെന്‍റ് മന്ദിരത്തിലെ രാജ്യസഭയിലേക്ക് എത്തി.

വനിതാ സംവരണം നടപ്പാകുന്നതോടെ ലോക്സഭയിലെയും നിയമസഭകളിലെയും വനിതകളുടെ എണ്ണം വർദ്ധിക്കും. കേരള നിയമസഭയിൽ വനിതകളുടെ എണ്ണം 46 ആയി ഉയരും. ഇപ്പോൾ 11 വനിതാ അംഗങ്ങൾ മാത്രമാണ് നിയമസഭയിൽ ഉള്ളത്. എൽഡിഎഫിൽ പത്തും പ്രതിപക്ഷത്ത് ഒന്നും വനിതാ അംഗങ്ങളാണ് നിയമസഭയിൽ ഉള്ളത്. പുതിയ നിയമം നടപ്പാകുന്നതോടെ സംസ്ഥാനത്തെ 20 ലോക്സഭാ സീറ്റുകളിൽനിന്ന് ആറ് വനിതാ എം.പിമാർ ലോക്സഭയിലേക്ക് പോകും.

ALSO READ:കാമുകി വാങ്ങി നൽകിയ കാറിന് മലയാളി യുവാവ് ഇഎംഐ അടച്ചില്ല; യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

Related posts

സഹകരണ രജിസ്ട്രാർ ഇ ഡിക്ക് മുന്നിൽ ഹാജരായി

Gayathry Gireesan

ഐടി രംഗത്ത് നിക്ഷേപത്തിന് ഇനി മുഖ്യമന്ത്രിക്ക് 4 ഫെലോകൾ; ശമ്പളവും ആനുകൂല്യങ്ങളുമായി പ്രതിമാസം 2 ലക്ഷം

Akhil

തമിഴ് നടനും സംഗീത സംവിധായകനുമായ വിജയ് ആന്റണിയുടെ മകൾ മരിച്ച നിലയിൽ

Akhil

Leave a Comment