India Kerala News latest news must read

കാശി ക്ഷേത്രത്തിന് സമീപത്തെ അനധികൃത മാംസ, മദ്യ വിൽപനശാലകൾ പൂട്ടി സീൽ ചെയ്‌ത്‌ അധികൃതർ

കാശി ക്ഷേത്രത്തിന് സമീപമുള്ള 26 അനധികൃത കടകൾ അടച്ചുപൂട്ടിച്ച് അധികൃതർ.

കാശി വിശ്വനാഥ ക്ഷേത്രപരിസരത്ത് നിന്ന് രണ്ട് കിലോമീറ്റർ ചുറ്റളവിലുള്ള മാംസ, മദ്യ വിൽപനശാലകളാണ് മുനിസിപ്പൽ കോർപ്പറേഷൻ സംഘവും പൊലീസും ചേർന്ന് പൂട്ടി സീൽ ചെയ്തത്. ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.

വെള്ളിയാഴ്ചയാണ് ഈ തീരുമാനം നടപ്പാക്കിയത്. കടയുടമകളോട് വീണ്ടും കടകൾ തുറക്കരുതെന്നും നഗരസഭ നിർദേശിച്ചിട്ടുണ്ട്.

ആരെങ്കിലും ചട്ടം ലംഘിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്ന് നഗരസഭാ അധികൃതർ അറിയിച്ചു.

വിശ്വനാഥ ക്ഷേത്രത്തിൽ ദർശനത്തിനായി ദിവസവും ആയിരക്കണക്കിന് ഭക്തരാണ് എത്തുന്നത്. കൂടാതെ, ധാരാളം വിദേശ വിനോദ സഞ്ചാരികളും ഇവിടെയെത്തുന്നു.

ഇത്തരമൊരു സാഹചര്യത്തിൽ അനധികൃത കച്ചവട സ്ഥാപനങ്ങൾ പൂട്ടിക്കാൻ ജില്ലാ ഭരണകൂടം അടുത്തിടെ തീരുമാനിച്ചിരുന്നു.

ALSO READ:26/11 മുംബൈ ഭീകരാക്രമണത്തിൻ്റെ മുഖ്യ സൂത്രധാരൻ മരിച്ചതായി റിപ്പോർട്ട്

EXCELLENCEGROUPOFCOMPANIES

E24NEWS

കാശി ക്ഷേത്രത്തിന് സമീപമുള്ള 26 അനധികൃത കടകൾ അടച്ചുപൂട്ടിച്ച് അധികൃതർ.

Related posts

9 വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച 62കാരൻ അറസ്റ്റിൽ

Gayathry Gireesan

കൈക്കൂലി വാങ്ങുന്നതിനിടെ മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥൻ പിടിയിൽ

Akhil

കാസർഗോഡ് റെയിൽ പാതയിലൂടെ നടന്ന വയോധികന് വന്ദേഭാരത് തട്ടി പരിക്ക്

Akhil

Leave a Comment