Kerala News latest news must read Trending Now

ഓൺലൈൻ ചൂതാട്ട കേസ്; രൺബീർ കപൂറിന് ഇ ഡി നോട്ടീസ്

നടൻ രൺബീർ കപൂറിന് ഇ ഡി നോട്ടീസ്. ഓൺലൈൻ ചൂതാട്ട കേസിലാണ് നടപടി. വെള്ളിയാഴ്ച ഹാജരാകാനാണ് നിർദേശം. മഹാദേവ് ഓൺലൈൻ ബെറ്റിങ് കേസുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യൽ.

ഇ ഡി അന്വേഷണവുമായി ബന്ധപ്പെട്ട് മറ്റ് ചില പ്രമുഖ ബോളിവുഡ് നടന്മാരെയും ഗായകരെയും അന്വേഷണ ഏജൻസി വിളിച്ചുവരുത്തിയേക്കും.

ഈ വർഷം ഫെബ്രുവരിയിൽ യുഎഇയിൽ നടന്ന മഹാദേവ് ബുക്ക് ആപ്പ് പ്രൊമോട്ടറായ സൗരഭ് ചന്ദ്രക്കറിന്റെ വിവാഹ ചടങ്ങിൽ പ്രമുഖ അഭിനേതാക്കളും ഗായകരും പങ്കെടുത്തിരുന്നു.

ടൈഗർ ഷ്രോഫ്, സണ്ണി ലിയോൺ, നേഹ കക്കർ, ആതിഫ് അസ്ലം, രഹത് ഫത്തേ അലി ഖാൻ, അലി അസ്ഗർ, വിശാൽ ദദ്‌ലാനി, എല്ലി അവ്‌റാം, ഭാരതി സിംഗ്, ഭാഗ്യശ്രീ, കൃതി ഖർബന്ദ, നുഷ്രത്ത് ഭരുച്ച, കൃഷ്ണ അഭിഷേക്, സുഖ്‌വീന്ദർ സിംഗ് എന്നിവരും ഇതിൽ ഉൾപ്പെടുന്നു.

ഓൺലൈൻ ബെറ്റിങ് പ്ലാറ്റ്‌ഫോമായ മഹാദേവ് ബുക്ക് ആപ്പിന്റെ നിരവധി സംസ്ഥാനങ്ങളിലെ ഓഫീസുകൾ ഇ ഡി പരിശോധിച്ചുവരികെയാണ്.

ALSO READ:ജ്യോത്സ്യനെ മയക്കി കിടത്തി 12.5 പവൻ സ്വർണ്ണവും പണവും കവർന്നു; യുവതി പിടിയിൽ

Related posts

വൈഡ് വിളിച്ചില്ല; കോലിയെ സെഞ്ചുറി അടിപ്പിക്കാന്‍ അമ്പയറിന്റെ ‘കളി’യെന്ന് വിമര്‍ശനം

Akhil

“ഇസ്കോൺ കൊടും വഞ്ചകർ, പശുക്കളെ കശാപ്പുകാർക്ക് വിൽക്കുന്നു”; കൃഷ്ണഭക്ത സംഘടനക്കെതിരെ മനേക ഗാന്ധി

Akhil

‘എന്റെ സ്‌കൂളില്‍ 4-ാം ക്ലാസ് വരെ ഹോംവര്‍ക്കില്ല; അച്ഛനേയും അമ്മയേയും നെഞ്ചോട് ചേര്‍ന്ന് കുട്ടികൾ സന്തോഷത്തോടെ ഉറങ്ങണം; കെ ബി ഗണേഷ് കുമാർ

Akhil

Leave a Comment