sexual-assaulted
Kerala News Trending Now

ഗുരുവായൂർ ക്ഷേത്രത്തിൽ പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; പ്രതിക്ക് 12 വർഷം തടവ്

ഗുരുവായൂര്‍ ക്ഷേത്രത്തിലെ അന്നദാന മണ്ഡപത്തില്‍ ഭക്ഷണം കഴിക്കാന്‍ ക്യൂ നിന്ന പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ യുവാവിന് 12 വര്‍ഷം തടവ്. പെരുമ്പിലാവ് മുള്ളുവളപ്പിൽ വിനോദിനെയാണ് ശിക്ഷിച്ചത്. കുന്നംകുളം പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്.

2019 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അതിക്രമ വിവരം പെണ്‍കുട്ടി കൂടെയുണ്ടായിരുന്ന മാതാപിതാക്കളോട് പറഞ്ഞതിനെ തുടര്‍ന്നാണ് ഗുരുവായൂര്‍ ടെമ്പില്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. കേസില്‍ 21 സാക്ഷികളെ വിസ്തരിക്കുകയും ശാസ്ത്രീയ തെളിവുകളുള്‍പ്പടെ 24 രേഖകള്‍ ഹാജരാക്കുകയും ചെയ്തു. കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജി ടി ആര്‍ റീനാ ദാസാണ് ശിക്ഷ വിധിച്ചത്.

READMORE : പ്രളയ ദുരിതാശ്വാസ തുക നൽകിയില്ല; എറണാകുളം ദുരന്ത നിവാരണ അതോറിറ്റിയുടെ വാഹനം കോടതി ജപ്തി ചെയ്തു

Related posts

ബംഗാളിൽ നിന്നെത്തി കേരളത്തിലേക്ക്; എല്ലാ വിഷയത്തിനും എ പ്ലസ് സ്വന്തമാക്കി അഭിനാഷ് ഛേത്രി

Sree

കൊച്ചി കൂട്ടബലാത്സം​ഗം: പ്രതികളുടെ കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും

sandeep

“പണം വാങ്ങി ജോലി വാഗ്ദാനം, തട്ടിപ്പു സംഘങ്ങൾ സജീവം; ജാ​ഗ്രത വേണമെന്ന് കെഎസ്ഇബി “

sandeep

Leave a Comment