ramesh chennithala
Kerala News

മന്ത്രിയെ പുറത്താക്കാൻ ഗവർണർക്ക് അധികാരമില്ല, നടപടിയിൽ യോജിപ്പില്ല; രമേശ് ചെന്നിത്തല

മന്ത്രിയെ പുറത്താക്കാൻ ഗവർണർക്ക് കഴിയില്ലെന്ന് രമേശ് ചെന്നിത്തല. ഗവർണർക്ക് തൃപ്തിയില്ല എന്നതുകൊണ്ട്, മന്ത്രിയെ പുറത്താക്കാൻ നിയമപരമായും ധാർമികമായും ബാധ്യത സർക്കാരിന് ഇല്ല. നടത്തുന്ന പ്രസ്താവനകൾ ശരിയാണോ എന്ന് മന്ത്രിമാർ തന്നെ തീരുമാനിക്കണം. ഗവർണറുടെ നിലപാടിനോട് യോജിക്കാൻ ആകില്ല. ഇത്തരം നടപടികളിൽ നിന്നും ഗവർണർ പിന്മാറണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

ഗവർണർ വിവാദങ്ങൾ ഉണ്ടാക്കുന്നത് ജനങ്ങളുടെ പ്രശ്നങ്ങളിൽ നിന്ന് ഒളിച്ചോടാൻ സർക്കാരിനെ സഹായിക്കുന്നു. ശ്രീ രാമകൃഷ്ണനെ സ്പീക്കർ സ്ഥാനത്ത് നിന്നും നീക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നടത്തിയ നീക്കങ്ങൾ ശരിയാണ് എന്ന് ഇന്ന് വ്യക്തമായിരിക്കുന്നു.ഗവർണറും മുഖ്യമന്ത്രിയും തമ്മിൽ കുറേക്കാലമായി കള്ളക്കളിയാണെന്നും അദ്ദേഹം ആരോപിച്ചു.

ഇതിനിടെ ധനമന്ത്രി കെ എന്‍ ബാലഗോപാലിനെ നീക്കണമെന്ന ഗവര്‍ണറുടെ കത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്തെത്തി. ഗവർണർക്ക് മന്ത്രിമാരെ പിൻവലിക്കാൻ അധികാരമില്ല. ഇത് വ്യാജ ഏറ്റുമുട്ടൽ. സർക്കാരും ഗവർണറും സർവകലാശാല വിഷയത്തിലടക്കം ഒരു നിലപാട് സ്വീകരിച്ചിരുന്നു. ഈ നീക്കം പല വിഷയത്തിൽ നിന്നും ശ്രദ്ധതിരിക്കാനെന്ന് അദ്ദേഹം ആരോപിച്ചു

READMORE : സർക്കാരും ​ഗവർണറും തമ്മിലുള്ള ഒത്തുകളി, ജനങ്ങളെ കബളിപ്പിക്കുന്നു; വി.ഡി സതീശൻ

Related posts

വിദേശ നിക്ഷേപകർ മടങ്ങി വരുന്നു: മൂന്നു ദിവസത്തിനിടെ ഇന്ത്യൻ വിപണിയിൽ നിക്ഷേപിച്ചത് 11113 കോടി രൂപ

sandeep

കടം വാങ്ങിയ പണം നൽകിയില്ല, കാമുകിയെ ശല്യപ്പെടുത്തി; ഡല്‍ഹിയില്‍ മേലുദ്യോഗസ്ഥനെ കൊന്ന് കുഴിച്ചുമൂടി സര്‍ക്കാര്‍ ജീവനക്കാരന്‍

sandeep

Summer in Bethlehem 2 : ‘സമ്മർ ഇൻ ബത്‌ലഹേം’ രണ്ടാം ഭാഗം വരുന്നു; പ്രഖ്യാപനവുമായി നിർമാതാവ്

Sree

Leave a Comment