സംസ്ഥാന സർക്കാരിന്റെ മദ്യനയത്തിനെതിരെ കെസിബിസി രംഗത്ത്. ഘട്ടം ഘട്ടമായ മദ്യവർജനമെന്ന പ്രഖ്യാപനത്തിൽ വെള്ളം ചേർത്തു. 29 ബാറിൽ നിന്ന് എണ്ണൂറിലധികം ബാറുകൾ സംസ്ഥാനത്ത് തുറന്നു. ബാറുകളുടെ ദൂരപരിധി കുറച്ചത് പരിതാപകരമാണെന്നും ആർക്കും എവിടെയും സുലഭമായി മദ്യം കിട്ടുമെന്ന സാഹചര്യമാണെന്നും മദ്യ വിരുദ്ധ സമിതി ജനറൽ സെക്രട്ടറി ഫാ.ജോൺ അരീക്കൽ പറഞ്ഞു.
യഥേഷ്ടം ബാറുകളും ബിവറേജസ് ഔട്ട്‌ലെറ്റുകളും തുറക്കാൻ ഈ സർക്കാരിനല്ലാതെ മറ്റാർക്കും കഴിയില്ലെന്ന് കെസിബിസി തുറന്നടിച്ചു. വിഷയത്തിൽ സർക്കാരിനെ ഇന്നലെ തന്നെ പ്രതിഷേധം അറിയിച്ചുവെന്നും 38 രൂപതകളിലും ശക്തമായ പ്രതിഷേധം ഉയരുമെന്നും കെസിബിസി വ്യക്തമാക്കി. സർക്കാർ മദ്യനയം ഉപേക്ഷിക്കണമെന്നാണ് കെസിബിസിയുടെ ആവശ്യം.