Kerala News latest news must read National News Trending Now

36 കോടി രൂപയുടെ മാസ്‌ക് 13,000 രൂപയ്ക്ക് വിറ്റു; അബദ്ധം മനസിലാക്കിയതോടെ നിയമനടപടിക്കൊരുങ്ങി വൃദ്ധ ദമ്പതികൾ


വിൽപന നടത്തിയ മാസ്‌കിന്റെ പേരിൽ ആർട്ട് ഡീലർക്കെതിരെ കേസ് കൊടുത്ത് വൃദ്ധദമ്പതികൾ. 13000 രൂപയ്ക്കാണ് ആർട്ട് ഡീലർക്ക് വൃദ്ധ ദമ്പതികൾ മാസ്‌ക് വിറ്റത്.

എന്നാൽ ഇതേ മാസ്‌ക് ആർട്ട് ഡീലർ വിറ്റതാകട്ടെ 36 കോടി രൂപയ്ക്കും. യഥാർത്ഥ വില മറച്ചുവെച്ചാണ് ഡീലർ മാസ്‌ക് വാങ്ങിയതെന്നാണ് വൃദ്ധ ദമ്പതികളുടെ ആരോപണം. ഫ്രാൻസിലെ നിംസിൽ നിന്നുള്ള എൺപത് വയസ്സുകാരായ ദമ്പതികളാണ് നിയമ നടപടിക്ക് ഒരുങ്ങുന്നത്.

2021ൽ വീട് വൃത്തിയാക്കുന്നതിനിടയിൽ ലഭിച്ച എൻജിൽ ആഫ്രിക്കൻ മാസ്‌ക് ദമ്പതികൾ വിൽക്കുകയായിരുന്നു. മിസ്റ്റർ Z എന്നറിയപ്പെടുന്ന ആർട്ട് ഡീലർക്ക് 129 പൗണ്ടിനാണ് (ഏകദേശം 13208 രൂപ) മാസ്‌ക് വിറ്റത്.

പക്ഷേ കുറച്ച് മാസങ്ങൾക്ക് ശേഷം ആർട്ട് ഡീലർ മോണ്ട് പെല്ലിയറിൽ നടന്ന ലേലത്തിൽ 3.6 മില്യൺ പൗണ്ടിന് (ഏകദേശം 36,86,17320 രൂപ) മാസ്‌ക് വിറ്റു. ഒരു പത്രത്തിലൂടെ മാസ്‌ക് വിൽപ്പനയെക്കുറിച്ചറിഞ്ഞ ദമ്പതികൾ ആർട്ട് ഡീലർക്കെതിരെ കേസ് കൊടുത്തു.

മാസ്‌കിന്റെ യഥാർത്ഥ മൂല്യം മറച്ചുവെച്ചാണ് ഡീലർ മാസ്‌ക് വാങ്ങിയതെന്ന് ദമ്പതികൾ ആരോപിച്ചു.

ഗാബോണിലെ ഫാങ് ജനങ്ങൾ വിവാഹത്തിനും ശവസംസ്‌കാരത്തിനുമാണ് ഈ ആഫ്രിക്കൻ മാസ്‌ക് ഉപയോഗിച്ചിരുന്നത്.

ആഫ്രിക്കൻ രാജ്യത്തിന് പുറത്ത് അപൂർവമായി കാണുന്ന മാസ്‌ക് പത്തൊൻപതാം നൂറ്റാണ്ടിലേതാണെന്ന് കോടതി രേഖകൾ പറയുന്നു.

ഭർത്താവിന്റെ മുത്തച്ഛൻ ആഫ്രിക്കയിലെ കൊളോണിയൽ ഗവർണർ ആയതിനാലാണ് ദമ്പതികൾ മാസ്‌ക് കൈവശം വെച്ചത്. കേസ് നിലവിൽ പുരോഗമിക്കുകയാണ്.

ALSO READ:വയൽ നികത്തുന്നതിനിടെ റെവന്യൂ വകുപ്പ് പിടികൂടിയ ജെസിബി മോഷണം പോയി

Related posts

പ്രമുഖ ബ്രാന്‍ഡുകളുടെ സാനിറ്ററി പാഡുകളില്‍ ഉപയോഗിക്കുന്നത് അപകടകാരിയായ രാസവസ്തുക്കള്‍: പഠനം

Editor

കായിക മേളയിൽ പങ്കെടുത്ത് മടങ്ങിയ വിദ്യാർത്ഥി ദേഹാസ്വാസ്ത്യത്തെ തുടർന്ന് മരിച്ചു; പോസ്റ്റ് കോവിഡ് പ്രശ്നങ്ങളും ഉണ്ടായിരുന്നു

Gayathry Gireesan

എസ്എസ്എൽസി പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കും; പ്രഖ്യാപനം വൈകിട്ട് 3 മണിക്ക്

Sree

Leave a Comment