Kerala News kozhikode latest news must read

സംസ്ഥാന സർക്കാരിന്റെ നവകേരള സദസ് ഇന്ന് കോഴികോട്

സംസ്ഥാന സർക്കാരിന്റെ നവകേരള സദസ് ഇന്ന് കോഴികോട് ജില്ലയിൽ പ്രവേശിക്കും. മൂന്ന് ദിവസങ്ങളിലായാണ് 13 നിയമസഭാ മണ്ഡങ്ങളിൽ സദസ് സംഘടിപ്പിക്കുന്നത്.

വടകര നാരായണ നഗരം ഗ്രൗണ്ടിൽ രാവിലെ 9 മണിക്ക് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തിൽ പ്രഭാതയോഗം നടക്കും.

വടകര, നാദാപുരം, പേരാമ്പ്ര, കുറ്റ്യാടി എന്നി മണ്ഡലങ്ങളിലെ ക്ഷണിക്കപ്പെട്ട അതിഥികളുമായി മുഖ്യമന്ത്രി സംവധിക്കും.

നാദാപുരം മണ്ഡലത്തിലെ പരിപാടി രാവിലെ 11 മണിക്ക് കല്ലാച്ചി മാരാംവീട്ടിൽ ഗ്രൗണ്ടിലും പേരാമ്പ്ര മണ്ഡലത്തിലെ പരിപാടി വൈകിട്ട് 3 മണിക്ക് പേരാമ്പ്ര ഹൈസ്‌കൂൾ ഗ്രൗണ്ടിലും നടക്കും.

കുറ്റ്യാടി മണ്ഡലത്തിലെ നവകേരള സദസ് വൈകിട്ട് 4.30 ന് മേമുണ്ട ഹയർ സെക്കന്ററി സ്‌കൂൾ ഗ്രൗണ്ടിലും വടകര മണ്ഡലത്തിലെ പരിപാടി വൈകിട്ട് 6 മണിക്ക് വടകര നാരായണ നഗരം ഗ്രൗണ്ടിലും നടക്കും.

നാല് കേന്ദ്രങ്ങളിലും മുഖ്യമന്ത്രിയും മന്ത്രിമാരും സംസാരിക്കും. പൊതുജനങ്ങളിൽ നിന്നും പരാതി സ്വീകരിക്കാനുള്ള കൗണ്ടറുകൾ വേദികൾക്കരികെ സജ്ജീകരിച്ചിട്ടുണ്ട്.

മാവോയിസ്റ്റ് ഭീഷണിയുടെയും പ്രതിഷേധങ്ങളുടെയും പശ്ചാത്തലത്തിൽ കനത്ത സുരക്ഷയാണ് ജില്ലയിൽ ഒരുക്കിയിട്ടുള്ളത്.

ALSO READ:സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക് സാധ്യത

Related posts

ചേനയെന്ന് കരുതി വെട്ടുകത്തി കൊണ്ട് വെട്ടി; പന്നിപ്പടക്കം പൊട്ടി യുവതിയുടെ കൈപ്പത്തി അറ്റു, കാഴ്ച നഷ്ടമായി

Akhil

എഴുത്തുകാരനും അധ്യാപകനുമായ സിആർ ഓമനക്കുട്ടൻ അന്തരിച്ചു

Akhil

‘ത്രിപുരാംബിക’: നവരാത്രി സ്‌പെഷ്യൽ മ്യൂസിക്ക് ആൽബം ശ്രദ്ധേയമാകുന്നു

Akhil

Leave a Comment