cricket Kerala News latest news Trending Now

ഏഷ്യൻ ഗെയിംസ് വനിതാ ക്രിക്കറ്റ്; കലാശപ്പോരിൽ ഇന്ത്യ ശ്രീലങ്കയെ നേരിടും

ഏഷ്യൻ ഗെയിംസ് വനിതാ ക്രിക്കറ്റ് ഫൈനലിൽ ഇന്ത്യ ശ്രീലങ്കയെ നേരിടും. ഇന്ത്യൻ സമയം പകൽ 11.30ന് ഹാങ്ഷൂവിലാണ് മത്സരം. ഇതോടെ ഏഷ്യൻ ഗെയിംസിൽ ഇന്ത്യ വെള്ളി അല്ലെങ്കിൽ സ്വർണ മെഡൽ കൂടി ഉറപ്പിച്ചു. ഇന്ന് രാവിലെ നടന്ന ലൂസേഴ്സ് ഫൈനലിൽ പാകിസ്താനെ അഞ്ച് വിക്കറ്റിനു വീഴ്ത്തി ബംഗ്ലാദേശ് വെങ്കലം നേടിയിരുന്നു.

സെമിയിൽ ബംഗ്ലാദേശിനെ 8 വിക്കറ്റിനു മറികടന്നാണ് ഇന്ത്യ ഫൈനലിലെത്തിയത്. മറ്റൊരു സെമിയിൽ ശ്രീലങ്ക പാകിസ്താനെ 6 വിക്കറ്റിനു തോല്പിച്ചു.

ഷഫാലി വർമ, ജെമിമ റോഡ്രിഗസ് എന്നിവരുടെ തകർപ്പൻ ഫോമാണ് ഇന്ത്യയുടെ കരുത്ത്. ക്യാപ്റ്റൻ സ്മൃതി മന്ദന കഴിഞ്ഞ രണ്ട് കളിയിലും നിരാശപ്പെടുത്തി. സ്മൃതി കൂടി ഫോമിലെത്തിയാൽ ഇന്ത്യൻ ബാറ്റിംഗ് കൂടുതൽ കരുത്തുറ്റതാവും. ബംഗ്ലാദേശിനെതിരായ സെമിയിൽ 4 വിക്കറ്റ് വീഴ്ത്തിയ പൂജ വസ്ട്രാക്കർ തന്നെയാണ് ഇന്ത്യൻ ബൗളിംഗിലെ ശ്രദ്ധാകേന്ദ്രം. മലയാളി താരം മിന്നു മണി സെമി കളിച്ചിരുന്നില്ല.

ALSO READ:സൗദി യുവതി നല്‍കിയ ലൈംഗികാതിക്രമ പരാതി; മല്ലു ട്രാവലര്‍ക്കെതിരെ ലുക്ക് ഔട്ട് സര്‍ക്കുലര്‍

Related posts

നാളെ മുതല്‍ ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധം, ഭക്ഷ്യ സുരക്ഷാ പരിശോധനകൾ ശക്തമാക്കും.

Sree

ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണത്തില്‍ 40 ശതമാനം വര്‍ധന; ആത്മഹത്യ രാജ്യദ്രോഹക്കുറ്റമാക്കി ഉത്തരകൊറിയ

Akhil

നക്ഷത്ര ഗ്രാമം; നക്ഷത്രങ്ങളെ കണ്ടു കൊതിതീർക്കാനും പഠിക്കാനും ഒരു ഗ്രാമം…

Sree

Leave a Comment