Kerala News latest news National News Trending Now

ലൈംഗീക അതിക്രമ കേസ്; വ്‌ളോഗർ ഷാക്കിർ സുബാൻ പൊലീസ് സ്റ്റേഷനിൽ ഹാജരായി

ലൈംഗീക അതിക്രമ കേസിൽ വ്‌ളോഗർ ഷാക്കിർ സുബാൻ സെൻട്രൽ പൊലീസ് സ്റ്റേഷനിൽ ഹാജരായി. കേസിൽ നേരത്തെ ഷാക്കിറിന് കോടതി ജാമ്യം നൽകിയിരുന്നു.

ജാമ്യം ലഭിച്ച വ്‌ളോഗര്‍ ഷാക്കിര്‍ സുബാന്‍ കൊച്ചിയിലെത്തി. താന്‍ നിരപരാധിയാണെന്നും കേസിനെ നിയമപരമായി നേരിടുമെന്നും ഷാക്കിര്‍ സുബാന്‍ പ്രതികരിച്ചു.

നീതി കിട്ടുമെന്ന് തന്നെയാണ് പ്രതീക്ഷ. ജീവിതം കോടതിയുടെ കനിവിലാണ്. സ്റ്റേഷനിലേക്കാണ് പോകുന്നത്. പാസ്‌പോര്‍ട്ട് കൈമാറും. പൊലീസിന്റേയും കോടതിയുടേയും നിര്‍ദേശപ്രകാരം മറ്റ് കാര്യങ്ങള്‍ ചെയ്യുമെന്നും ഷാക്കിര്‍ സുബാന്‍ പറഞ്ഞു.

അഭിമുഖത്തിനെന്ന് പറഞ്ഞ് കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ വിളിച്ചുവരുത്തിയ യുട്യൂബര്‍ തന്നെ പീഡിപ്പിച്ചുവെന്ന സൗദി യുവതിയുടെ പരാതിയിലാണ് കേസ്.

യുവതി എറണാകുളം സെന്‍ട്രല്‍ പൊലീസില്‍ പരാതി നല്‍കുകയും, മജിസ്‌ട്രേറ്റിന് മുന്‍പില്‍ രഹസ്യ മൊഴി നല്‍കുകയും ചെയ്തിരുന്നു.

തുടര്‍ന്ന് കഴിഞ്ഞ മാസം 18നാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്തത്.കേസില്‍ ഹൈക്കോടതി ഷാക്കിര്‍ സുബാന് ഉപാധികളോടെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.

വിദേശത്തുനിന്ന് തിരിച്ചെത്തിയ ശേഷം പാസ്പോര്‍ട്ട് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കണം. സംസ്ഥാനം വിട്ട് പോകരുത്. അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം എന്നീ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.

ALSO READ:ദേശാഭിമാനി ചീഫ് ഫോട്ടോഗ്രാഫര്‍ കെ.എസ് പ്രവീണ്‍ കുമാര്‍ അന്തരിച്ചു

Related posts

തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത

Akhil

പൂപ്പാറ കൂട്ട ബലാത്സംഗകേസിൽ മൂന്ന് പ്രതികൾക്ക് 90 വർഷം തടവ് ശിക്ഷ

Akhil

ചാലക്കുടിയിലെ അറ്റക്കുറ്റപ്പണികള്‍; നാളത്തെ ജനശതാബ്ദി എക്‌സ്പ്രസ് റദ്ദാക്കി; മറ്റ് ട്രെയിന്‍ നിയന്ത്രണങ്ങള്‍ ഇങ്ങനെ

Sree

Leave a Comment