Kerala News latest news Local News Trending Now

‘നന്ദി ISL’; പ്രതിദിന യാത്രക്കാരുടെ എണ്ണത്തിൽ റെക്കോർഡിട്ട് കൊച്ചി മെട്രോ

പ്രതിദിന യാത്രക്കാരുടെ എണ്ണത്തിൽ റെക്കോർഡ് നേട്ടം കൈവരിച്ച് കൊച്ചി മെട്രോ. ഇന്നലെ മാത്രം മെട്രോയിൽ യാത്ര ചെയ്തത് 125,950 പേരാണ്. ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. 2020 ലെ 125,131 യാത്രക്കാർ എന്ന റെക്കോർഡാണ് ഇന്നലെ മറിക്കടന്നത്. 

ഐഎസ്എൽ മത്സരമാണ് റെക്കോർഡ് നേട്ടം കൈവരിക്കാൻ കൊച്ചി മെട്രോയെ സഹായിച്ചത്. ഇന്നലെ കൊച്ചി ജവഹർലാൽ നെഹ്രു സ്‌റ്റേഡിയത്തിൽ നടന്ന ഐഎസ്എൽ മത്സരം കാണാനായി കൊച്ചി മെട്രോ സമയക്രമത്തിൽ മാറ്റം വരുത്തിയിരുന്നു. ജെഎൽഎൻ മെട്രോ സ്റ്റേഷനിൽ നിന്ന് ആലുവ ഭാഗത്തേക്കും എസ്എൻ ജംഗ്ഷനിലേക്കുമുള്ള അവസാന ട്രെയിൻ സർവ്വീസ് രാത്രി 11:30 ലേക്ക് നീട്ടിയിരുന്നു.പൊതുജനങ്ങൾക്കും മത്സരം കണ്ട് മടങ്ങുന്നവർക്കും മെട്രോ സർവ്വീസ് പ്രയോജനപ്പെടുത്താനായിരുന്നു ഇത്. മെട്രോയുടെ ഈ നീക്കം കളി കാണാനായി കൊച്ചിയിലെത്തിയ നിരവധി പേർക്കാണ് അനുഗ്രഹമായത്.

ALSO READ:സുരേഷ് ഗോപിയ്ക്ക് പുതിയ ചുമതല; സത്യജിത്ത് റായ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അധ്യക്ഷന്‍

Related posts

മൗലവിയുടെ നിർദേശ പ്രകാരം ക്ഷേത്രത്തിനുള്ളില്‍ നിസ്‌കരിച്ച അമ്മയും മകളും അറസ്റ്റിൽ

Akhil

രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും കാറിനുള്ളിൽ മരിച്ച നിലയിൽ; വാഹനം കോട്ടയം രജിസ്ട്രേഷനിലെത്

Akhil

‘ഇന്ന് പലസ്തീന്‍ ഐക്യദാര്‍ഢ്യ പരിപാടി നടക്കും, വിഭാഗീയ പ്രവര്‍ത്തനമല്ല’; കെപിസിസി അന്ത്യശാസനത്തെ മറികടക്കാന്‍ ആര്യാടന്‍ ഷൗക്കത്ത്

Akhil

Leave a Comment