Kerala News latest news must read Rain World News

സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത; 12 ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. 12 ജില്ലകളിൽ യെല്ലോ അലേർട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ 12 ജില്ലകളിലാണ് ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്ന് പ്രത്യേക അലേര്‍ട്ടുകളൊന്നും പ്രഖ്യാപിച്ചിട്ടില്ല.

ഒക്ടോബര്‍ 31, നവംബര്‍ 1, നവംബര്‍ രണ്ട് തീയതികളിലും സംസ്ഥാനത്തെ ഒരു ജില്ലകളിലും പ്രത്യേക മുന്നറിയിപ്പും ഇതുവരെ പുറത്തിറക്കിയിട്ടില്ലെങ്കിലും ഇടിമിന്നലോടുകൂടിയ ഒറ്റപ്പെട്ട മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.

അതേസമയം, നവംബര്‍ മൂന്നിന് അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് നവംബര്‍ മൂന്നിന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

ALSO READ:ബെംഗളൂരുവിൽ വൻ തീപിടിത്തം, നിരവധി ബസുകൾ കത്തിനശിച്ചു

Related posts

ആനയെ കൊണ്ടുപോയ ലോറി തടഞ്ഞു വനം വകുപ്പ് കേസെടുത്തു

Akhil

കത്ത് വിവാദം; ഡി.ആര്‍ അനില്‍ രാജിവെച്ചു.

Sree

കോഴിക്കോട് ഒറ്റക്കൊമ്പൻ ഇറങ്ങി

Akhil

Leave a Comment