Kerala News latest news Local News Trending Now

ദർശനത്തിനെത്തിയ പെൺകുട്ടിക്കെതിരെ ലൈംഗികാതിക്രമം; പൂജാരിക്ക് 5 വർഷം കഠിനതടവ്

കട്ടപ്പന: ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ പൂജാരിക്ക് 5 വർഷം കഠിനതടവും 18,000 രൂപ പിഴയും ശിക്ഷ. പത്തനംതിട്ട തോട്ടാപ്പുഴശേരി ആറന്മുള ചെട്ടിമുക്ക് അമ്പലപ്പടി ഭാഗത്ത് താമസിക്കുന്ന കന്യാകുമാരി കിള്ളിയൂർ പൈൻകുളം അഴംകുളം കുളത്തുവിളൈ വീട്ടിൽ വിപിനെ (34) ആണ് കട്ടപ്പന പോക്‌സോ കോടതി ശിക്ഷിച്ചത്.

ALSO READ:‘ഫെനി ബാലകൃഷ്ണന് പിന്നില്‍ ആരോ ഉണ്ട്, കൊല്ലം ഗസ്റ്റ് ഹൗസിൽ ഇന്നേവരെ മുറിയെടുത്ത് താമസിച്ചിട്ടില്ല; ഇ പി ജയരാജന്‍

വണ്ടിപ്പെരിയാറിലെ ഒരു ക്ഷേത്രത്തിൽ ജോലി ചെയ്യുമ്പോൾ ദർശനത്തിനെത്തിയ പെൺകുട്ടിയെ ഉപദ്രവിച്ചതിനാണു കേസ്. 5 വർഷം കഠിനതടവും 8,000 രൂപ പിഴയും പോക്‌സോ വകുപ്പ് പ്രകാരം 5 വർഷം കഠിനതടവും 10,000 രൂപ പിഴയുമാണു ശിക്ഷ. പ്രോസിക്യൂഷനുവേണ്ടി സുസ്മിത ജോൺ ഹാജരായി.

Related posts

സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണത്തിൽ വർധന; ഇന്നലെ മാത്രം ചികിത്സ തേടിയത് 9013 പേർ

Akhil

കത്തെഴുതിവെച്ച ശേഷം വീട് വീട്ടിറങ്ങി; കാട്ടാക്കടയിൽ 13 കാരനായി അന്വേഷണം

Akhil

ഭക്ഷ്യക്കിറ്റിലെ ഉപ്പിലും അഴിമതി; ഭക്ഷ്യവകുപ്പിന്റെ നിര്‍ദേശം കാറ്റില്‍ പറത്തി ബ്രാന്റ് മാറ്റി

Editor

Leave a Comment