Kerala News latest news Trending Now World News

പുരികം ത്രെഡ് ചെയ്തു; ഭാര്യയെ മുത്തലാഖ് ചൊല്ലി യുവാവ്

പുരികം ത്രെഡ് ചെയ്തതിന് ഭാര്യയെ മുത്തലാഖ് ചൊല്ലി ഭർത്താവ്. കാൺപൂരാണ് സംഭവം. സംഭവത്തിൽ യുവതി പൊലീസിൽ പരാതി നൽകി.

2022 ജനുവരിയിലാണ് സലീമും ഗുൽസായ്ബയും വിവാഹിഹതരാകുന്നത്. വിവാഹ ശേഷം ഓഗസ്റ്റ് 30 ഓടെ ജോലിക്കായി സലിം സൗദി അറേബ്യയിലേക്ക് പോയി.

ഇതിന് പിന്നാലെ സ്ത്രീധനം ചോദിച്ച് സലീമിന്റെ വീട്ടുകാർ ഗുൽസായ്ബയെ നിരന്തരം പീഡിപ്പിച്ചിരുന്നു. സൗദിയിലായിരുന്നു സലീമുമായി ഗുൽസായ്ബ വിഡിയോ കോൾ ചെയ്യുമായിരുന്നു.

അങ്ങനെയൊരിക്കൽ ഒക്ടോബർ നാലിന് ഗുൽസായിബ സലീമിനെ വിഡിയോ കോൾ ചെയ്തപ്പോഴാണ് ഗുൽസായ്ബയുടെ പുരികം ത്രെഡ് ചെയ്തതായി സലീം മനസിലാക്കുന്നത്.

ഇതിൽ ക്ഷുഭിതനായ സലീം ഇനി തന്നിഷ്ടംപോലെ നടന്നോ എന്ന് പറഞ്ഞ് മുത്തലാഖ് ചൊല്ലുകയായിരുന്നു.

മുത്തലാഖ് ഭരണഘടനാ വിരുദ്ധമായി സുപ്രിംകോടതി പ്രഖ്യാപിക്കുന്നത് 2017 ലാണ്. ഇതിന് പിന്നാലെ മുസ്ലിം വിമൻ പ്രൊട്ടക്ഷൻ ആക്ട് 2019 നിലവിൽ വരികയും ചെയ്തു. ഇത് പ്രകാരം മുത്തലാഖ് നിയമവിരുദ്ധമാണ്.

ALSO READ:‘ഇന്ന് പലസ്തീന്‍ ഐക്യദാര്‍ഢ്യ പരിപാടി നടക്കും, വിഭാഗീയ പ്രവര്‍ത്തനമല്ല’; കെപിസിസി അന്ത്യശാസനത്തെ മറികടക്കാന്‍ ആര്യാടന്‍ ഷൗക്കത്ത്

Related posts

പാലക്കാട് കഞ്ചിക്കോട് കൈരളി സ്റ്റീൽ കമ്പനിയിൽ പൊട്ടിത്തെറി; ഒരാൾ മരിച്ചു, രണ്ടു പേർക്ക് പരിക്ക്

Sree

കോട്ടയത്ത് യുവാവ് മധ്യവയസ്‌കയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

Sree

തമിഴ്‌നാട് ഗൂഡല്ലൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ രണ്ടു മരണം

Akhil

Leave a Comment