crime Kerala News latest news must read National News Trending Now

പെരുമ്പാവൂരിൽ മൂന്ന് വയസുകാരിയെ അതിഥി തൊഴിലാളി പീഡിപ്പിച്ചു

പെരുമ്പാവൂരിൽ മൂന്ന് വയസുകാരിയെ അതിഥി തൊഴിലാളി പീഡിപ്പിച്ചു. പെരുമ്പാവൂർ കുറുപ്പംപടിയിലാണ് സംഭവം.

ഉറങ്ങി കിടന്ന മൂന്ന് വയസുകാരിയെയാണ് പ്രതി ലൈംഗികാതിക്രമത്തിന് ഇരയാക്കിയത്. കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇന്നലെ അർധരാത്രിയോടകം തന്നെ പൊലീസിന് ആശുപത്രിയിലെത്തി കുഞ്ഞിന്റെ മാതാപിതാക്കളുടെ മൊഴിയെടുക്കാനും പ്രതികളെന്ന് സംശയിക്കുന്ന രണ്ട് ഇതരസംസ്ഥാന തൊഴിലാളികളെ കസ്റ്റഡിയിലെടുക്കാനും കഴിഞ്ഞു.

അക്രമത്തിനിരയായ കുട്ടിയും പ്രതികളും അസം സ്വദേശികളാണെന്നാണ് വിവരം.

ചൈൽഡ് ലൈൻ അധികൃതരെത്തി ഇനി കുഞ്ഞിന്റെ മൊഴി രേഖപ്പെടുത്തേണ്ടതുണ്ട്. കുഞ്ഞിന് ഗുരുതരമായ പരുക്കുകളൊന്നുമില്ലെന്നാണ് പുറത്ത് വരുന്ന വിവരം.

Related posts

ഇനി മെസഞ്ചര്‍ എസ്എംഎസിനെ പിന്തുണയ്ക്കില്ല

Akhil

ആറളം വന്യജീവി സങ്കേതത്തിൽ മാവോയിസ്റ്റ് വെടിവയ്പ്പ്

Akhil

കടം വാങ്ങിയ പണം നൽകിയില്ല, കാമുകിയെ ശല്യപ്പെടുത്തി; ഡല്‍ഹിയില്‍ മേലുദ്യോഗസ്ഥനെ കൊന്ന് കുഴിച്ചുമൂടി സര്‍ക്കാര്‍ ജീവനക്കാരന്‍

Akhil

Leave a Comment