Kerala News latest news Trending Now World News

മദ്യലഹരിയിൽ പാമ്പിനൊപ്പം അഭ്യാസം, നാവിൽ കടിയേറ്റ് യുവാവ് മരിച്ചു

മദ്യലഹരിയിൽ പാമ്പിനൊപ്പം അഭ്യാസം നടത്തുന്നതിനിടെ 22 കാരൻ കടിയേറ്റ് മരിച്ചു. ഉത്തർപ്രദേശിലെ ഡിയോറിയ ജില്ലയിലാണ് സംഭവം.

ശിവന്റെ രൂപമായ ‘മഹാകാൽ’ എന്ന് അവകാശപ്പെട്ട് പാമ്പുമായി കളിക്കുന്നതിനിടെയാണ് കടിയേറ്റത്.

ഞായറാഴ്ചയാണ് സംഭവം. അഹിരൗലി ഗ്രാമത്തിൽ നിന്നുള്ള രോഹിത് ജയ്‌സ്വാളാണ് മരിച്ചത്. ഇയാൾ പാമ്പുമായി അഭ്യാസം നടത്തുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

സിഗരറ്റ് വലിക്കുന്നതിനിടയിൽ ജയ്‌സ്വാൾ പാമ്പിനെ കൈകൊണ്ട് അടിക്കുന്നതും കടിക്കാൻ ആവശ്യപ്പെടുന്നതും വീഡിയോയിൽ കാണാം.

പാമ്പിനെ കഴുത്തിലും കൈയിലും ചുറ്റിയ ഇയാൾ നാവിൽ കടിപ്പിക്കുകയായിരുന്നു. ഉഗ്രവിഷമുള്ള പാമ്പാണ് കടിച്ചത്.

ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജയ്‌സ്വാൾ മദ്യലഹരിയിലായിരുന്നുവെന്നാണ് വിവരം. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു.

ALSO READ:കോഴിക്കോട് വയോധികയെ വയലിൽ മരിച്ച നിലയിൽ കണ്ടെത്തി

Related posts

പൂഞ്ചിൽ പാക്ക് നുഴഞ്ഞുകയറ്റക്കാരനെ വധിച്ച് സുരക്ഷാ സേന; ഐഇഡിയും മയക്കുമരുന്നും കണ്ടെടുത്തു

Sree

വഴി ചോദിക്കുന്നതിനിടെ യുവതികൾ ഭയന്നോടി, തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചുവെന്നാരോപിച്ച് സന്യാസിമാർക്ക് മർദ്ദനം: ബംഗാളിൽ 12 പേർ അറസ്റ്റിൽ

Akhil

ബിജെപി താമര ചിഹ്നം ഉപായയോഗിക്കുന്നത് റദ്ദാക്കണമെന്ന ഹർജി; മദ്രാസ് ഹൈക്കോടതി തള്ളി

Akhil

Leave a Comment