Kerala News latest news National News Trending Now

പരാതി ഉന്നയിച്ച ആളുടെ മുന്നിലിട്ട് മര്‍ദിച്ചു, കാലുതിരുമിച്ചു; എസ്‌ഐ മര്‍ദിച്ചെന്ന് പരാതിക്കാരനായ 19വയസുകാരന്‍

പറവൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതിയുമായി എത്തിയയാളെ എസ്‌ഐ മര്‍ദിച്ചെന്ന് പരാതി. താന്‍ പരാതി ഉന്നയിച്ച ആളുടെ മുന്നില്‍വച്ച് തന്നെ മര്‍ദിച്ചെന്നാണ് 19 വയസുകാരന്റെ പരാതി.

നന്ദികുളങ്ങര സ്വദേശിയായ അഗ്നേഷാണ് പരാതിക്കാരന്‍. എസ് ഐ തന്നെക്കൊണ്ട് കാലുതിരുമിച്ചെന്നും യുവാവ് റൂറല്‍ എസ്പിയ്ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.

അയല്‍വാസിയുമായുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് അഗ്നേഷ് പൊലീസില്‍ പരാതി നല്‍കിയത്. പരാതിയുടെ കാര്യങ്ങള്‍ ചോദിച്ചറിയാനെന്ന പേരില്‍ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി പൊലീസ് തന്നെ മര്‍ദിച്ചെന്നാണ് യുവാവിന്റെ പരാതി. പൊലീസിന്റെ മര്‍ദനത്തില്‍ ഇയാളുടെ നെഞ്ചിന് പരുക്കേറ്റിട്ടുണ്ട്.

ആദ്യം യുവാവ് പറവൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും പിന്നീട് പരുക്ക് സാരമുള്ളതിനാല്‍ അഗ്നേഷിനെ എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു.

ALSO READ:ലെബനൻ-ഇസ്രയേൽ അതിർത്തിയിൽ മിസൈൽ ആക്രമണം

Related posts

‘സിനിമ റിലീസ് ചെയ്ത് ഏഴുദിവസം വരെ റിവ്യൂ പാടില്ലെന്ന ഒരു ഉത്തരവും ഇറക്കിയിട്ടില്ല’; ഹൈക്കോടതി

Akhil

കുഞ്ഞുങ്ങളെ തട്ടിക്കൊണ്ടു പോകുന്ന സംഘം തിരുവനന്തപുരത്ത് പിടിയിൽ; കണ്ടെത്തിയത് തമിഴ്നാട്ടിൽ നിന്നും കാണാതായ നാല് മാസം പ്രായമുള്ള കുഞ്ഞിനെ

Akhil

ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തിന് ഡിവില്ലിയേഴ്‌സും പീറ്റേഴ്‌സണും ആശംസകൾ നേർന്നു

Sree

Leave a Comment