Kerala News latest news must read thiruvananthapuram

നെയ്യാറ്റിൻകരയിൽ താൽക്കാലിക പാലം തകർന്ന സംഭവം; കേസെടുത്ത് പൊലീസ്

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച മേളക്കിടെ താൽക്കാലിക പാലം തകർന്നുവീണുണ്ടായ അപകടത്തിൽ കേസെടുത്തു പോലീസ്.

തിരുപുറം ഫെസ്റ്റ് ഓർഗനൈസേഷൻ കമ്മറ്റിക്കെതിരെയാണ് കേസ്. പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ളവരെ കേസിൽ പ്രതി ചേർക്കും.

സുരക്ഷാക്രമീകരണങ്ങൾ ഒരുക്കാതെ പരിപാടി സംഘടിപ്പിച്ചതിനും മനുഷ്യജീവന് അപകടമുണ്ടാക്കിയതിനെതിരെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്. യാതൊരുവിധ സുരക്ഷാക്രമീകരണങ്ങളും ഒരുക്കാതെയാണ് പരിപാടി സംഘടിപ്പിച്ചതെന്ന് എഫ്‌ഐആറിൽ പറയുന്നു.

തിരുപുറം ഫെസ്റ്റ് ഓർഗനൈസേഷൻ കമ്മറ്റിക്കെതിരെയാണ് കേസ്. സംഘാടക സമിതി അംഗങ്ങളെ പോലീസ് പ്രതിചേർക്കം. പഞ്ചായത്ത് പ്രസിഡന്റ് ഷീന ചെയർപേഴ്‌സണായിട്ടുള്ള സംഘാടക സമിതിയിൽ ആകെ മൂന്നു അംഗങ്ങളാണുള്ളത്.

പരിക്ക് പറ്റിയവരുടെ ഉൾപ്പെടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പോലീസ് കേസടുത്തത്. അപകടത്തിൽ രണ്ടുപേർക്ക് ഗുരുതര പരിക്കും ആറോളം പേർക്ക് സ്സാരമായ പരിക്കും സംഭവിച്ചിരുന്നു.

നിസ്സാരപരിക്ക് പറ്റിയവരെ നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിലും മറ്റുള്ളവരെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രികളിലും ചികിത്സയിലാണ്. പൂവാർ തിരുപുരം പഞ്ചായത്ത് നടത്തുന്ന തിരുപുറം ഫെസ്റ്റിനിടെ ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്.

താൽക്കാലിക മരപാലത്തിൽ ആളുകൾ കൂട്ടത്തോടെ കയറിയതാണ് അപകടത്തിന് വഴിവെച്ചത്.

ALSO READ:ശബരിമലയിൽ ട്രാക്ടർ മറിഞ്ഞ് അപകടം; ഏഴ് പേർക്ക് പരുക്ക്

Related posts

കൊച്ചി ലേക്‌ഷോർ ആശുപത്രി കേസ് ഹൈക്കോടതി സ്റ്റേ ചെയ്തു

Gayathry Gireesan

ഇന്ത്യയുടെ മുഖ്യ പരിശീലകനാകാൻ ഗൗതം ഗംഭീറിനെ സമീപിച്ച് BCCI: റിപ്പോർട്ട്

Akhil

എലത്തൂർ ട്രെയിൻ തീവയ്പ് കേസ്; പ്രതി ഷാറൂഖ് സെയ്ഫി മഹാരാഷ്ട്രയിൽ പിടിയിൽ

Clinton

Leave a Comment